ETV Bharat / bharat

അസമിലെ കമ്രൂപ് ജില്ലയിൽ 2,506 പേർ വീടുകളിൽ നിരീക്ഷണത്തിൽ

author img

By

Published : Mar 30, 2020, 7:28 PM IST

അസമിൽ ഇതുവരെ കൊവിഡ് 19 പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Home quarantined in Assam  Assam's Kamrup news  Assam's COVID-19 news  Home quarantined in Kamrup  കമ്രൂപ് ജില്ല  2,506 പേർ വീടുകളിൽ നിരീക്ഷണത്തിൽ
കമ്രൂപ് ജില്ല

അസം: മുൻകരുതൽ നടപടികളുടെ ഭാഗമായി കമ്രൂപ് ജില്ലയിൽ 2,506 പേർ വീടുകളിൽ നിരീക്ഷണത്തിൽ. അസമിൽ ഇതുവരെ കൊവിഡ് 19 പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. രംഗിയ ബ്ലോക്ക് പബ്ലിക് ഹെൽത്ത് സെന്‍റർ (ബിപിഎച്ച്സി) അധികാരപരിധിയിൽ 381 പേരും കമലാപൂർ ബിപിഎച്ച്സിയുടെ കീഴിൽ 322 പേരും ബിഹ്ദിയ ബിപിഎച്ച്സിയുടെ കീഴിൽ 122 പേരും നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ ജോയിന്‍റ് ഡയറക്ടർ ഡോ. എൻ.എസ്. തിഷ്യ അറിയിച്ചു.

കമ്രൂപ് ജില്ലയിലെ അഞ്ച് ആശുപത്രികളിലായി 159 കിടക്കകൾ തയ്യാറാക്കിയിട്ടുണ്ട്. ലോക്ക്ഡൗൺ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ ഭരണകൂടം എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മെഡിക്കൽ, പാരാമെഡിക്കൽ ഉദ്യോഗസ്ഥർ അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും അവർ മുനിസിപ്പൽ ഏരിയയിലെ എല്ലാ വാർഡുകളും സന്ദർശിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സർക്കാർ നിർദേശപ്രകാരം പലചരക്ക് കടകളും ഫാർമസികളും പൊതുജനങ്ങൾക്കായി നിശ്ചിത സമയങ്ങളിൽ തുറന്ന് പ്രവർത്തിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.