ലക്‌നൗ: ദീപാവലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി അയോധ്യയില്‍ നാളെ രാമ പ്രതിമകളുടെ പ്രദര്‍ശനം നടത്തുന്നു. ലളിതകലാ അക്കാദമിയാണ് വിവിധ രൂപങ്ങളിലുള്ള ശ്രീരാമന്‍റെ 25 പ്രതിമകളുമായി പ്രദര്‍ശനം നടത്തുന്നത്. രാമഭക്തര്‍ക്കായി അയോധ്യയിലെ ലക്ഷ്‌മണ്‍പൂറിലാണ് ശ്രീരാമന്‍റെ പ്രതിമകള്‍ നിര്‍മിച്ചിരിക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ പ്രദര്‍ശനം ഉദ്‌ഘാടനം ചെയ്യും. രാം കഥ പാര്‍ക്കിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. കാണ്‍പൂര്‍, ബനാറസ്, പ്രയാഗ്‌രാജ്, മഥുര, ലക്‌നൗ എന്നിവിടങ്ങളിലെ വിദഗ്‌ധ ശില്‍പികളാണ് പ്രതിമകള്‍ നിര്‍മിച്ചിരിക്കുന്നത്.
അയോധ്യയില്‍ പ്രദര്‍ശനം നടത്താന്‍ അവസരം ലഭിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ശില്‍പികള്‍ പറഞ്ഞു. ലക്‌നൗവിലെ കെയ്‌സര്‍ബര്‍ഗ് ലളിതകലാ അക്കാദമിയാണ് സംസ്ഥാനത്തെ ശില്‍പികള്‍ക്കായി 9 ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ ജില്ലകളിലെ ശില്‍പികള്‍ ശ്രീരാമന്‍റെ 30 ശില്‍പങ്ങള്‍ നിര്‍മിച്ചു. ജന്‍ ജന്‍ കെ റാം എന്ന ആശയം മുന്‍നിര്‍ത്തിയാണ് ശില്‍പികളുടെ നിര്‍മാണം.