മുംബൈ: മഹാരാഷ്‌ട്രയില്‍ കൊവിഡ് വ്യാപിക്കുന്നത് അതിവേഗത്തിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ കൊവിഡ് ഹോട്ട്സ്‌പോര്‍ട്ടായി കണക്കാക്കുന്ന മുംബൈയില്‍ ഇന്ന് മാത്രം 218 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ നഗരത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 993 ആയി. സംസ്ഥാനത്ത് 1364 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗ ബാധിതരായ പത്ത് പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 64 ആയി. ഇത് ആശങ്ക ഉണ്ടാക്കുന്ന കാണക്കാണ്. എന്നാല്‍ സമൂഹവ്യാപനം എന്ന ഘട്ടത്തലേക്ക് സംസ്ഥാനം ഇതുവരെ കടന്നിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രി രജേഷ് തോപ്പെ പറയുന്നത്. സംസ്ഥാനത്ത് ലോക്‌ഡൗണ്‍ നീട്ടാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
മുംബൈയില്‍ പുതിയതായി 218 പേര്‍ക്ക് കൊവിഡ് 19 - covid19
രാജ്യത്ത് കൊവിഡ് ഏറ്റവും അധികം ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയിലെ മുംബൈയില്‍ ഇന്ന് 218 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു