ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം - അമിത വേഗത

അമിത വേഗതയില്‍ എത്തിയ വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു

road accident up  2 women  മൂന്ന് മരണം  ജി.ടി റോഡിൽ വാനും ബസും കൂട്ടിയിടിച്ച് മൂന്ന് മരണം  അമിത വേഗത  പൊലീസ്
ജി.ടി റോഡിൽ വാനും ബസും കൂട്ടിയിടിച്ച് മൂന്ന് മരണം
author img

By

Published : Nov 29, 2020, 9:10 PM IST

ലക്‌നൗ: ഉത്തർപ്രദേശിലെ ജി.ടി റോഡിൽ വാനും ബസും കൂട്ടിയിടിച്ച് രണ്ട് സ്‌ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്ക്. കണൗജിലേക്ക് പോകുകയായിരുന്ന വാനാണ് ബസുമായി കൂട്ടിയിടിച്ചത്. ബസും വാനും അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സൗരിഖി സ്വദേശികളായ മായാദേവി (42), രാം കാളി (39), റിങ്കു (21) എന്നിവരാണ് മരിച്ചത്. പ്രദേശവാസികള്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തി വാനില്‍ നിന്നുള്ളവരെ പുറത്തെടുത്തെങ്കിലും മൂന്നുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പുരൺ ലാൽ (37), രാം പ്രകാശ് (18) എന്നിവരെ ലാല ലജ്‌പത് റായ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.