ETV Bharat / bharat

യുപിയില്‍ ട്രാക്‌ടര്‍ ട്രോളി മോട്ടോര്‍ സൈക്കിളുമായി കൂട്ടിയിടിച്ച് രണ്ട് മരണം - up accident news

ചൊവ്വാഴ്‌ച രാത്രിയാണ് ബാന്ദ ജില്ലയിലെ കിരാത്‌പൂര്‍ കനാലിന് സമീപം അപകടമുണ്ടായത്.

2 killed as tractor-trolley hits motorcycle in UP  Banda  ട്രാക്‌ടര്‍ ട്രോളി മോട്ടോര്‍ സൈക്കിളുമായി കൂട്ടിയിടിച്ച് രണ്ട് മരണം  ഉത്തര്‍പ്രദേശ്  ലക്‌നൗ  up accident news  accident latest news
യുപിയില്‍ ട്രാക്‌ടര്‍ ട്രോളി മോട്ടോര്‍ സൈക്കിളുമായി കൂട്ടിയിടിച്ച് രണ്ട് മരണം
author img

By

Published : Jul 29, 2020, 12:11 PM IST

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ട്രാക്‌ടര്‍ ട്രോളി മോട്ടോര്‍ സൈക്കിളുമായി കൂട്ടിയിടിച്ച് രണ്ട് മരണം. ബാന്ദ ജില്ലയിലെ കിരാത്‌പൂര്‍ കനാലിന് സമീപം ചൊവ്വാഴ്‌ച രാത്രിയാണ് അപകടമുണ്ടായത്. മോട്ടോര്‍ യാത്രികരായ ചന്ദ്രകേശ് കുശ്‌വഹ(30), ബിശ്‌മദേവ് കുശ്‌വഹ(31) എന്നിവരാണ് മരിച്ചത്. മണല്‍ നിറച്ച് കൊണ്ടുപോവുകയായിരുന്ന ട്രാക്‌ടര്‍ ട്രോളിയാണിടിച്ചതെന്ന് എസ്എച്ച്‌ഒ ശശി കുമാര്‍ പാണ്ഡെ പറഞ്ഞു.

ചന്ദ്രകേശ് കുശ്‌വഹ സംഭവസ്ഥലത്ത് വെച്ചും ബിശ്‌മദേവ് കുശ്‌വഹ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. മരണത്തില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയും റോഡില്‍ മൃതദേഹം കിടത്തി ഗതാഗതം തടസപ്പെടുത്തുകയും ചെയ്‌തു. നടപടിയെടുക്കുമെന്ന ഉറപ്പ് നല്‍കിയതോടെയാണ് നാട്ടുകാര്‍ ശാന്തരായതെന്ന് ശശി കുമാര്‍ പാണ്ഡെ പറഞ്ഞു. കേസെടുക്കുകയും മൃതദേഹങ്ങള്‍ പോസ്‌റ്റ്മോര്‍ട്ടത്തിനയക്കുകയും ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.