മുംബൈ: മഹാരാഷ്‌ട്രയിലെ പോർക്കോഡി-കോപർഷി വനത്തിലുണ്ടായ നക്‌സൽ ആക്രമണത്തിൽ രണ്ട് ജവാന്മാർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. ക്വിക്ക് ആക്ഷൻ ഫോഴ്‌സിലെ പൊലീസ് സബ് ഇൻസ്പെക്‌ടർ ധനാജി ഹോംനെ, സി-60 സ്ക്വാഡ് കോൺസ്റ്റബിൾ കിഷോർ ആത്രം എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ജവാൻമാരെ രക്ഷിക്കാൻ ഹെലികോപ്റ്റർ സംഭവസ്ഥലത്തേക്ക് അയച്ചു.
ഇടതൂർന്ന വനം കാരണം ദുരിതാശ്വാസ പ്രവർത്തനങ്ങൾ വൈകിയേക്കാമെന്നും റിപ്പോർട്ടുണ്ട്. അതേ സമയം സംഭവസ്ഥലത്ത് തെരച്ചിൽ തുടരുകയാണ്. സി -60 ഉദ്യോഗസ്ഥരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും അധിക യൂണിറ്റുകൾ സംഭവ സ്ഥലത്തേക്ക് അയച്ചു.