ജയ്‌പൂര്‍: രാജസ്ഥാനില്‍ 171 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പേര്‍ കൂടി സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 9271 ആയി. 201 പേരാണ് ഇതുവരെ മരിച്ചത്. സംസ്ഥാന ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഭരത്പൂരില്‍ നിന്ന് 70 പേരും ജയ്‌പൂരില്‍ നിന്ന് 34 പേരും ജലവ്വാറില്‍ നിന്ന് 23 പേരും ജോദ്‌പൂരില്‍ നിന്ന്12 പേരും അല്‍വാര്‍ ,കോട്ട എന്നിവിടങ്ങളില്‍ നിന്ന് 10 പേരും ഉള്‍പ്പെടുന്നു. ദൗസ,ജുനിഹുനു എന്നിവിടങ്ങളില്‍ നിന്ന് നാല് പേര്‍ വീതവും ചുരു,ദോല്‍പൂര്‍,ടോങ്ക് എന്നിവിടങ്ങളില്‍ നിന്ന് 3 പേരും ഇന്ന് രോഗംസ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.