മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മഹാരാഷ്ട്ര പൊലീസിൽ 117 പുതിയ കൊവിഡ് -19 കേസുകളും രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് പോസിറ്റീവായ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 12,877 ആയി. ഇതിൽ 2,255 സജീവ കേസുകളും, 10,491 വീണ്ടെടുക്കൽ കേസുകളും 131 മരണങ്ങളും ഉൾപ്പെടുന്നു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് മഹാരാഷ്ട്രയിൽ 1,60,728 കേസുകൾ സജീവമാണ്. സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 21,033 ആയി.