ഹൈദരാബാദ്: തെലങ്കാനയില്‍ 1986 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതതരുടെ എണ്ണം 62,703 ആയി. 14 പേര്‍ കൂടി സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. ഇതോടെ തെലങ്കാനയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 519 ആയി. 16,796 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികില്‍സയില്‍ കഴിയുന്നത്. 45,388 പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടു. തെലങ്കാന സര്‍ക്കാറിന്‍റെ കണക്ക് പ്രകാരം സംസ്ഥാനത്തെ രോഗവിമുക്തി നിരക്ക് 72.3 ശതമാനമാണ്. മരണനിരക്ക് 0.82 ശതമാനവുമാണ്.
രാജ്യത്ത് 24 മണിക്കൂറിനിടെ 55,079 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 16ലക്ഷം കടന്നിരിക്കുകയാണ്. ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം ഇന്ത്യയില്‍ ഇതുവരെ 16,38,871 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 5,45,318 പേര്‍ ചികില്‍സയില്‍ തുടരുന്നു. ഇതുവരെ 10,57,806 പേര്‍ രോഗവിമുക്തി നേടി. 24 മണിക്കൂറിനിടെ 779 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ മരണനിരക്ക് 35,747 ആയി ഉയര്‍ന്നു.