ചെന്നൈ: തമിഴ്‌നാട്ടിൽ 66 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 1,821 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 835 ഡിസ്ചാർജുകളും 23 മരണങ്ങളും ഉൾപ്പെടുന്നു. കൊവിഡ് -19 ബാധിച്ച് ശനിയാഴ്ച സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,490 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയുടെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 24,942 ആയി ഉയർന്നു. നിലവിൽ രാജ്യത്ത് 18,953 സജീവ കൊവിഡ് കേസുകളുണ്ട്.