ഭോപ്പാല്‍: ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്ത പത്ത് ബംഗ്ലാദേശികളുള്‍പ്പടെ 15 പേരെ ചൊവ്വാഴ്‌ച മധ്യപ്രദേശ് ജയിലിലേക്ക് മാറ്റി.പരിശോധന ഫലം നെഗറ്റീവായവരേയും നിരീക്ഷണ കാലാവധി കഴിഞ്ഞവരെയുമാണ് ജയിലിലേക്ക് മാറ്റിയത്. ഇവരില്‍ പലര്‍ക്കും കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലും നിരീക്ഷണത്തിലും കഴിയുകയായിരുന്നു. ജയിലിലേക്ക് മാറ്റിയ ബാക്കി അഞ്ച് പേരില്‍ രണ്ട് പേര്‍ കൊല്‍ക്കത്ത സ്വദേശികളും മൂന്ന് പേര്‍ ഷിയാപ്പൂര്‍ സ്വദേശികളുമാണെന്ന് ഷിയാപ്പൂര്‍ എസ്.പി സമ്പത്ത് അറിയിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം മധ്യപ്രദേശില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2,368 ആയി. ഇതില്‍ 361 പേര്‍ക്ക് രോഗം ഭേദമായി. 113 പേര്‍ മരിച്ചു.