മുംബൈ: രാജ്യ തലസ്ഥാനത്ത് നടന്ന തബ്‌ലീഗില്‍ പങ്കെടുത്ത 1400 പേരെ കണ്ടെത്തിയതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ. 9000 പേരാണ് കഴിഞ്ഞ മാസാവസാനം നടന്ന പ്രാര്‍ഥനയില്‍ പങ്കെടുത്തത്. നിലവില്‍ തിരിച്ചറിഞ്ഞവരെ ഐസൊലേഷനിലോ ക്വാറന്‍റൈനിലൊ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതത് ജില്ലാ ഭരണകൂടമാണ് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തബ്‌ലീഗില്‍ പങ്കെടുത്തവരില്‍ 400ല്‍ ഏറെ പേര്‍ക്ക് ഇതിനോടകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 12 പേര്‍ മരിച്ചു. മഹാരാഷ്ട്രയില്‍ 423 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.