ലഖ്‌നൗ: എട്ട് ആരോഗ്യ പ്രവർത്തകർക്ക് അടക്കം 14 പേർക്ക് സംസ്ഥാനത്ത് കൊവിഡ് റിപ്പോർട്ട് ചെയ്‌തു. ഗൗതം ബുദ്ധ നഗറിലാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. സൂപ്പർ സ്പെഷ്യാലിറ്റി പീഡിയാട്രിക് ഹോസ്‌പിറ്റൽ ആന്‍റ് പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ആറ് ആരോഗ്യ പ്രവർത്തകർക്കും ജില്ലാ ആശുപത്രിയിലെയും ഇഎസ്ഐ ആശുപത്രിയിലെയും ഓരോ ആരോഗ്യ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗൗതം ബുദ്ധ നഗർ ജില്ലയിലെ കൊവിഡ് കേസുകൾ 129 ആയി. 24 മണിക്കൂറിനുള്ളിൽ 186 പരിശോധനാഫലങ്ങളാണ് ലഭിച്ചതെന്നും അതിൽ 14 കേസുകളാണ് പോസിറ്റീവായതെന്നും ജില്ലാ നിരീക്ഷണ ഓഫീസർ സുനിൽ ദോഹാരെ പറഞ്ഞു.
ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ കൊവിഡ് കേസുകൾ 129 ആയി - കൊറോണ
24 മണിക്കൂറിനിടെ ഗൗതം ബുദ്ധ നഗറിൽ 14 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
![ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ കൊവിഡ് കേസുകൾ 129 ആയി 14 new COVID-19 cases in Gautam Buddh Nagar COVID-19 Gautam Buddh Nagar UP Noida നോയിഡ ഉത്തർ പ്രദേശ് കൊവിഡ് കൊറോണ ഉത്തർ പ്രദേശ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6965550-478-6965550-1587997918972.jpg?imwidth=3840)