ETV Bharat / bharat

അതിർത്തി കടന്നെത്തുന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം: ആന്ധ്രപ്രദേശ് ഡിജിപി - ആന്ധ്രാപ്രദേശ് ഡിജിപി

തെലങ്കാന പൊലീസ് നൽകിയ അനുമതി കത്തുകളുമായി എത്തിയ നൂറുകണക്കിന് ആളുകൾ സ്വന്തം വീടുകളിലേക്ക് മടങ്ങാൻ ശ്രമിച്ചത് ബുധനാഴ്ച രാത്രി ആന്ധ്രപ്രദേശ്-തെലങ്കാന അതിർത്തിയിൽ ചെറിയ രീതിയിൽ സംഘർഷം സൃഷ്ടിച്ചിരുന്നു.

Andhra Pradesh  DGP Gautam Sawang  Quarantine  Interstate Border  COVID 19 Pandemic  Lockdown  Novel Coronavirus Outbreak  അതിർത്തി കടന്നെത്തുന്ന എല്ലാവരും ദിവസം നിരീക്ഷണത്തിൽ കഴിയണം: ആന്ധ്രാപ്രദേശ് ഡിജിപി  ആന്ധ്രാപ്രദേശ് ഡിജിപി  തെലങ്കാന പൊലീസ്
ആന്ധ്രാപ്രദേശ്
author img

By

Published : Mar 26, 2020, 8:43 PM IST

അമരാവതി: അതിർത്തി കടന്ന് സംസ്ഥാനത്തിലെത്തുന്ന വ്യക്തികളെ നിർബന്ധമായും 14 ദിവസത്തെ ക്വാറന്‍റൈനിന് വിധേയമാക്കുമെന്ന് ആന്ധ്രാപ്രദേശ് ഡിജിപി ഗൗതം സവാങ്. അയൽ സംസ്ഥാനമായ തെലങ്കാനയിൽ നിന്ന് നിരവധി പേരാണ് സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമം നടത്തുന്നതെന്ന് സവാങ് പറഞ്ഞു.

തെലങ്കാനയുമായുള്ള അന്തർസംസ്ഥാന അതിർത്തിയിൽ ആന്ധ്രപ്രദേശിലെ ആളുകൾ ഒത്തുചേരുന്നതായി നേരത്തെ റിപ്പോർട്ട് ലഭിച്ചിരുന്നു. തെലങ്കാന പൊലീസ് നൽകിയ അനുമതി കത്തുകളുമായി എത്തിയ നൂറുകണക്കിന് ആളുകൾ സ്വന്തം വീടുകളിലേക്ക് മടങ്ങാൻ ശ്രമിച്ചതിനെത്തുടർന്ന് ബുധനാഴ്ച രാത്രി എപി-തെലങ്കാന അതിർത്തിയിൽ ചെറിയ രീതിയിൽ സംഘർഷം സൃഷ്ടിച്ചിരുന്നു. പിന്നീട് സംസ്ഥാന സർക്കാരുകളുടെ ഇടപെടലിനെത്തുടർന്ന് വിദ്യാർഥികളെ ആന്ധ്രപ്രദേശിലേക്ക് കടക്കാൻ അനുവദിച്ചു. ഇവരെല്ലാം നിരീക്ഷണത്തിലാണ്.

ലോക്ക്ഡൗൺ കാലയളവിൽ പുറത്തുനിന്നുള്ളവരെ സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ആന്ധ്രപ്രദേശ് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഹോസ്റ്റലുകളും പിജികളും പൂട്ടിയതിനെ തുടർന്നാണ് ഈ സ്ഥലങ്ങളിൽ താമസിക്കുന്ന ആളുകൾ ആന്ധ്രപ്രദേശിലെ സ്വന്തം പട്ടണങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.