മുംബൈ: മഹാരാഷ്ട്ര പൊലീസില്‍ പുതുതായി 138 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് മരണങ്ങളും സംഭവിച്ചതായി അധികൃതർ അറിയിച്ചു. സേനയിലെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 9,096 ആയി. ഇതുവരെ 7,084 പൊലീസ് ഉദ്യോഗസ്ഥർ രോഗവിമുക്തി നേടി. 100 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് സജീവമായ കൊവിഡ് 19 കേസുകൾ 1,46,433 ആണ്. 2,39,755 പേർ സുഖം പ്രാപിച്ചു. ഇതുവരെ 14,463 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 52,123 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് ഇത്രയധികം ആളുകള്‍ക്ക് ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 15,83,792 ആയി.