ജയ്‌പൂർ: രാജസ്ഥാനിൽ 131 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 12,532 ആയി ഉയർന്നു. നാല് പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 286 ആയി. 2,815 പേർ ചികിത്സയിൽ തുടരുമ്പോൾ 9,059 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഭരത്‌പൂരിൽ നിന്ന് രണ്ട് മരണങ്ങളും ജയ്‌പൂരിൽ നിന്നും ശ്രീഗംഗാനഗറിൽ നിന്നും ഓരോ മരണങ്ങളുമാണ് പുതിയതായി റിപ്പോർട്ട് ചെയ്‌തത്. ധോൽപൂരിൽ നിന്ന് 40, ഭരത്പൂരിൽ നിന്ന് 34, അൽവാറിൽ നിന്ന് 15, ജയ്‌പൂരിൽ നിന്ന് 12, ബിക്കാനീറിൽ നിന്ന് ഒമ്പത്, നാഗോറിൽ നിന്ന് അഞ്ച്, ദൗസ, സ്വായ് മാധോപൂർ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വീതം, ഉദയ്‌പൂരിൽ നിന്ന് രണ്ട്, കോട്ട, കരൗലി, ചിറ്റോർഗഡ് എന്നിവിടങ്ങളിൽ നിന്ന് ഓരോ കേസുമാണ് പുതിയതായി റിപ്പോർട്ട് ചെയ്‌തത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള നാല് പേർക്കും രോഗം സ്ഥിരീകരിച്ചു.
രാജസ്ഥാനിൽ 131 പുതിയ കൊവിഡ് കേസുകൾ; നാല് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 12,532. ആകെ മരണസംഖ്യ 286.