ന്യൂഡല്‍ഹി: രാജ്യത്തെ മൂന്നാമത്തെ വലിയ സുരക്ഷാ സേനയായ എസ്എസ്ബി സുരക്ഷാ സേനയിലെ 13 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ പ്രത്യേക സേവനത്തിനായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംഘത്തിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന് നേരത്തെ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹവുമായിട്ടുള്ള സംമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നതെന്ന് കരുന്നതുന്നെന്നും എസ്എസ്ബി വക്തതാവ് വിജയ് ഒജ്ഹ പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന 44 പേരേയും നിരീക്ഷണത്തിലാക്കിയതായും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ വിന്യസിച്ചിട്ടുള്ള 125 സിആര്‍പിഎഫ് ജവാന്മാര്‍ക്കും 42 ബിഎസ്എഫ് ജവാന്മാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
13 എസ്എസ്ബി ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു - എസ്എസ്ബി
സംഘത്തിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന് നേരത്തെ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹവുമായിട്ടുള്ള സംമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നതെന്ന് കരുന്നതുന്നെന്നും എസ്എസ്ബി വക്തതാവ് വിജയ് ഒജ്ഹ പറഞ്ഞു