ETV Bharat / bharat

കാണ്‍പൂരില്‍ 13 മദ്രസ വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്‌ 19

രോഗം സ്ഥിരീകരിച്ച 13 പേരും ഹോട്ട് സ്‌പോട്ടായി രേഖപ്പെടുത്തിയ കൂലിബസാറില്‍ നിന്നുള്ളവരാണ്.

കാണ്‍പൂരില്‍ 13 മദ്രസ വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്‌  കൊവിഡ്‌ 19  ഹോട്ട് സ്‌പോട്ട്  വിദഗ്‌ധ ചികിത്സ  madrassa students  coronavirus
കാണ്‍പൂരില്‍ 13 മദ്രസ വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്
author img

By

Published : Apr 24, 2020, 2:47 PM IST

ലക്‌നൗ: കാണ്‍പൂരില്‍ 13 മദ്രസ വിദ്യാര്‍ഥികള്‍ക്ക് കൊവിഡ്‌ 19 സ്ഥിരീകരിച്ചു. തബ്‌ലീഗ്‌ ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരുമായി ഇവര്‍ ഇടപഴകിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. കൊവിഡ്‌ രോഗ സംശയത്തെ തുടര്‍ന്ന് 50 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചിരുന്നു. രോഗം സ്ഥിരീകരിച്ച 13 പേരും ഹോട്ട് സ്‌പോട്ടായി രേഖപ്പെടുത്തിയ കൂലിബസാറില്‍ നിന്നുള്ളവരാണെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. അശോക് ശുക്ല അറിയിച്ചു. ഇവിടെ 30 പേര്‍ക്ക് കൊവിഡ്‌ നേരത്തെ സ്ഥിരീകരിച്ചരുന്നു. ഇതോടെ കാണ്‍പൂരില്‍ രോഗം ബാധിച്ചവരുടെ എണ്ണം 107 ആയി. ഇവരെ വിദഗ്‌ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. കാണ്‍പൂരില്‍ ഇതുവരെ രോഗം ബാധിച്ച് മൂന്ന് പേര്‍ മരിക്കുകയും ഏഴ്‌ പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.