ലഖ്‌നൗ : യുപിയിൽ 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. ഉത്തർപ്രദേശിലെ മഹോബ ജില്ലയിൽ മാർച്ച് 19നാണ് സംഭവം നടന്നത്. 12 കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ചൊവ്വാഴ്ച രാത്രി രണ്ട് പേർ കബ്രായ് പ്രദേശത്തുള്ള പെൺകുട്ടിയുടെ വീട്ടിലെത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളികേട്ടെത്തിയ നാട്ടുകാർ ഛോട്ടെ (23) എന്നയാളെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു . മറ്റൊരു പ്രതിയായ ദേവിദീൻ (22) സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ പ്രതിക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.