ETV Bharat / bharat

ഓഗസ്റ്റ് അഞ്ചിന് ശേഷം 12 കുട്ടികള്‍ അറസ്റ്റിലായെന്ന് ജമ്മു കശ്മീരില്‍ ഭരണകൂടം - ജുവനൈല്‍ ഒബ്സര്‍വേഷന്‍ ഹോം

നിലവില്‍ 28 കുട്ടികളാണ് ജുവനൈല്‍ ഒബ്സര്‍വേഷന്‍ ഹോമില്‍ കഴിയുന്നത്. ഇതില്‍ 27 പേര്‍ ആണ്‍കുട്ടികളാണ്. ഇതില്‍ 17 പേരെ ഓഗസ്റ്റ് അഞ്ചിന് കശ്മീരിന്‍റെ പ്രത്യേക പദവി പിന്‍വലിക്കുന്നതിന് മുന്‍പ് കസ്റ്റഡിയില്‍ എടുത്തതാണ് .

J&K official  Juvenile Observation Home  J&K under Article 370  child rights activists  കുട്ടികുറ്റവാളികള്‍  ജമ്മു കശ്മീര്‍ ഭരണകൂടം  ഓഗസ്റ്റ് അഞ്ച്  ജില്ലാ ഭരണകൂടം  ജുവനൈല്‍ ഒബ്സര്‍വേഷന്‍ ഹോം  ചീഫ് ജസ്റ്റിസ് ഗീത
ഓഗസ്റ്റ് അഞ്ചിന് ശേഷം 12 കുട്ടികളെ അറസ്റ്റിലായെന്ന് ജമ്മു കശ്മീരില്‍ ഭരണകൂടും
author img

By

Published : Feb 29, 2020, 9:44 AM IST

Updated : Feb 29, 2020, 10:00 AM IST

ശ്രീനഗര്‍: ഓഗസ്റ്റ് അഞ്ചിന് ശേഷം 18 വയസിന് താഴെയുള്ള 12 കുട്ടികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ട്. ഇവരെ ഹര്‍വാനിലെ ജുവനൈല്‍ ഒബ്സര്‍വേഷന്‍ ഹോമില്‍ പ്രവേശിപ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങല്‍ വ്യക്തമാക്കി. നിലവില്‍ ഇവിടെ 28 കുട്ടികളാണ് കഴിയുന്നത്. ഇതില്‍ 27 പേര്‍ ആണ്‍കുട്ടികളാണ്. ഇതില്‍ 17 പേരെ ഓഗസ്റ്റ് അഞ്ചിന് കശ്മീരിന്‍റെ പ്രത്യേക പദവി പിന്‍വലിക്കുന്നതിന് മുന്‍പാണ് കസ്റ്റഡിയില്‍ എടുത്തത്.

കശ്മീരിലെ ജയിലില്‍ കഴിയുന്ന എല്ലാവരുടെയും ജനനതിയതി സമര്‍പ്പിക്കാന്‍ സംസ്ഥാന ഭരണകൂടം പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജമ്മുകശ്മീരില്‍ കുട്ടികള്‍ സുരക്ഷാ സേനയുടെ പീഡനത്തിന് ഇരയാകുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സുപ്രീം കോടതി കശ്മീര്‍ ഹൈക്കോടതിയുടെ ജുവനൈല്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീത വ്യാഴാഴ്ച്ച നിരീക്ഷണ കേന്ദ്രം സന്ദര്‍ശിച്ചു. കേന്ദ്രത്തിലെ സൗകര്യങ്ങളും പ്രവര്‍ത്തന രീതിയും ഇവര്‍ പരിശോധിച്ചു. കുട്ടുകളുമായി സംവദിച്ച ജസ്റ്റിസ് ഗീത അവരുടെ പ്രശനങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്.

സുപ്രീംകോടതിയുടെ നിർദേശപ്രകാരം ജമ്മു കശ്മീർ ഹൈക്കോടതി നിയമ സേവന സമിതി ചെയർമാൻ ജസ്റ്റിസ് അലി മുഹമ്മദ് മാഗ്രെ സെപ്റ്റംബർ 28 ന് നിരീക്ഷണ കേന്ദ്രം സന്ദർശിച്ചിരുന്നു. നിരീക്ഷണ ഭവനത്തിലേക്കുള്ള അദ്ദേഹത്തിന്‍റെ മൂന്നാമത്തെ സന്ദർശനമാണിത്. ജമ്മു കശ്മീരിൽ ശ്രീനഗറിലും ജമ്മുവിലും അത്തരം രണ്ട് കേന്ദ്രങ്ങളാണുള്ളത്. ജുവനൈൽ ഹോമിൽ തടവിലാക്കപ്പെട്ട 17 പേർ കൊലപാതകശ്രമം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾ ചെയ്തവരാണ്. കശ്മീരില്‍ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുകയും ഇതുവഴി പുതു തലമുറയെ നേര്‍വഴിക്ക് നടത്തുകയുമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.

Last Updated : Feb 29, 2020, 10:00 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.