ഹൈദരാബാദ്: മനുഷ്യക്കടത്തിന് ഇരകളെന്ന് സംശയിക്കുന്ന 11 കുട്ടികളെ ഹൈദരാബാദിൽ നിന്നും രക്ഷപ്പെടുത്തി. എൽ.ബി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന എൽ.ബി. എക്‌സ് റോഡിൽ ജില്ലാ ശിശുസംരക്ഷണ സമിതിയാണ് ബസിൽ കുട്ടികളെ കണ്ടെത്തിയത്. ബാലവേലക്കായി ഛത്തീസ്‌ഗഡിൽ നിന്നും ഹൈദരാബാദിലേക്ക് കൊണ്ടുവന്ന കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ സൈദാബാദിലുള്ള ചിൽഡ്രൻ സ്റ്റേറ്റ് ഹോമിലേക്ക് മാറ്റിയതായി പൊലീസ് കമ്മിഷണർ മഹേഷ് ഭാഗ്‌വത് അറിയിച്ചു. എന്നാൽ പ്രതികളെ പിടികൂടാനായിട്ടില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തു.
മനുഷ്യക്കടത്ത്; ഹൈദരാബാദിൽ 11 കുട്ടികളെ രക്ഷപ്പെടുത്തി - മനുഷ്യക്കടത്ത്
ബാലവേലക്കായി ഛത്തീസ്‌ഗഡിൽ നിന്നും ഹൈദരാബാദിലേക്ക് കൊണ്ടുവന്ന കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്