ETV Bharat / bharat

പത്ത് ഇന്ത്യക്കാരുൾപ്പെടെ 900 ഐഎസ്‌ ഭീകരർ അഫ്‌ഗാനിൽ കീഴടങ്ങി - ISIS surrendering in Afghanistan

ഇന്ത്യയിൽ നിന്നുള്ളവരിൽ ഭൂരിഭാഗം ആളുകളും കേരളത്തിൽ നിന്നുള്ളവരാണെന്ന് സൂചന

ഐഎസ്‌
author img

By

Published : Nov 25, 2019, 3:53 PM IST

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ പത്ത് ഇന്ത്യക്കാരടക്കം 900 ഐഎസ്‌ ഭീകരർ കീഴടങ്ങിയെന്ന് ദേശീയ മാധ്യമത്തിന്‍റെ റിപ്പോർട്ട്. ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും മലയാളികളാണെന്നാണ് സൂചന. ഇവരിൽ ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളും അവരുടെ കുടുംബങ്ങളും പാകിസ്ഥാൻ പൗരന്മാരും ഉൾപ്പെടുന്നു. അഫ്‌ഗാൻ സുരക്ഷാസേനക്ക് മുമ്പിൽ നംഗർഹാറിന്‍റെ കിഴക്കൻ പ്രവിശ്യയിലാണ് ഭീകരർ കീഴടങ്ങിയത്. ഇവിടെ ഐഎസിനെതിരെ സുരക്ഷാ സേനയുടെ നീക്കങ്ങൾ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് 13 പാകിസ്ഥാനികളടക്കം 93 ഐഎസ് പോരാളികൾ ആയുധങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങിയത്.

പത്ത് പേരെ കാബൂളിലേക്ക് മാറ്റിയതായി കരുതുന്നു. അഫ്‌ഗാൻ രഹസ്യാന്വേഷണ ഏജൻസിയായ നാഷണൽ ഡയറക്‌ടറേറ്റ് ഓഫ് സെക്യൂരിറ്റിയിൽ നിന്നുള്ള പ്രത്യേക സംഘം കീഴടങ്ങിയ ആളുകളുടെ വിശദാംശങ്ങൾ ശേഖരിക്കുകയാണ്.
അവർ ഓരോരുത്തരെയായാണ് വിലയിരുത്തുന്നത്. ഈ പ്രക്രിയ പൂർത്തിയായാൽ ഉടൻ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുമെന്നും കാബൂളിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അഫ്‌ഗാനിന്‍റെ പ്രത്യേക സേന നടത്തിയ വ്യോമാക്രമണത്തിലും ഓപ്പറേഷനുകളിലും കുറച്ചുപേർ മരിച്ചിരുന്നു. എങ്കിലും നിരവധി ഇന്ത്യൻ വംശജരായ ഐഎസ് പോരാളികൾ നംഗർഹാറിൽ സജീവമാണെന്നാണ് കരുതുന്നത്. 2016 മുതൽ കേരളത്തിൽ നിന്ന് ഒരു കൂട്ടം ആളുകളാണ് ഐഎസിൽ ചേരാൻ അഫ്‌ഗാനിസ്ഥാനിലേക്ക് പോയത്.

Intro:Body:

https://www.hindustantimes.com/india-news/10-indians-among-900-surrendering-in-afghanistan/story-AO00zytcNlhq7wXaiVyghO.html

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.