ചണ്ഡീഗഡ്: പഞ്ചാബിൽ ഓപ്പറേഷൻ റെഡ് റോസിന്‍റെ ഭാഗമായി എക്സൈസ് വകുപ്പ് 1.30 ലക്ഷം ലിറ്റർ അനധികൃത മദ്യം പിടിച്ചെടുത്തു നശിപ്പിച്ചു. ഇതിനൊപ്പം ടാർപോളിനുകൾ, രണ്ട് ഡ്രം, ഒരു പൈപ്പ് എന്നിവയുൾപ്പടെ കണ്ടെടുത്തതായും പഞ്ചാബിലെ ഇൻഫർമേഷൻ ആന്‍റ് പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ലുധിയാനയിലെ ഖേര ബെറ്റ്, ന്യൂ രാജപൂർ എന്നീ ഗ്രാമങ്ങളിൽ വ്യാഴാഴ്ച എക്സൈസ് വകുപ്പും പ്രാദേശിക പൊലീസ് സംഘങ്ങളും സംയുക്തമായാണ് റെയ്‌ഡ് നടത്തിയത്. റെയ്‌ഡിനു ശേഷം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
പഞ്ചാബിൽ 1.30 ലക്ഷം ലിറ്റർ അനധികൃത മദ്യം പിടിച്ചെടുത്ത് നശിപ്പിച്ചു
ഓപ്പറേഷൻ റെഡ് റോസിന്‍റെ ഭാഗമായാണ് പഞ്ചാബിൽ അനധികൃത മദ്യം പിടിച്ചെടുത്ത് നശിപ്പിച്ചത്.