ഹൈദരാബാദ്: ഭാരത് ബയോടെക് വികസിപ്പിക്കുന്ന കൊവാക്‌സിന്‍ മൂന്നാം ഘട്ട ട്രയല്‍ ആരംഭിച്ചു. രാജ്യത്തെ 25 കേന്ദ്രങ്ങളിലെ 26000 വളണ്ടിയര്‍മാരിലാണ് ട്രയല്‍ ആരംഭിച്ചത്. ഐസിഎംആറുമായുള്ള പങ്കാളിത്തതിലാണ് പരീക്ഷണം. ഇന്ത്യയിലെ കൊവിഡ് വാക്‌സിനായി നടത്തുന്ന ഏറ്റവും വലിയ ക്ലിനിക്കല്‍ ട്രയലും മൂന്നാം ഘട്ടത്തിലെത്തുന്ന രാജ്യത്തെ ആദ്യ കൊവിഡ് വാക്‌സിന്‍ ട്രയലും കൂടിയാണ് ഇന്നാരംഭിച്ചത്. ട്രയല്‍ ഡ്രഗ്, കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ചിട്ടുണ്ട്. വാക്‌സിന്‍ എടുക്കുന്ന വളണ്ടിയര്‍മാരില്‍ അടുത്ത വര്‍ഷം കൊവിഡ് സാന്നിധ്യമുണ്ടോയെന്ന് പരിശോധന വിധേയമാക്കും. ട്രയല്‍ വളണ്ടിയര്‍മാര്‍ക്ക് 28 ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് ഇന്‍ട്രാ മസ്‌കുലാര്‍ കുത്തിവെപ്പ് നല്‍കും. ഇവരെ രണ്ടായി തിരിച്ച് കൊവാക്‌സിന്‍ 6മൈക്രോഗ്രാം കുത്തിവെപ്പും, പ്ലാസെബോ മരുന്നുകളും നല്‍കും. 18 വയസിന് മുകളില്‍ പ്രായമുള്ളവരെയാണ് ക്ലിനിക്കല്‍ ട്രയലില്‍ ഉള്‍പ്പെടുത്തുക.
ഐസിഎംആര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവരുമായി സഹകരിച്ചാണ് ഭാരത് ബയോടെക് കമ്പനി കൊവാക്‌സിന്‍ വികസിപ്പിക്കുന്നത്. ആഗോളതലത്തില്‍ 140 പേറ്റന്‍റുകള്‍, 16 വാക്സിനുകള്‍, 116 രാജ്യങ്ങളില്‍ രജിസ്ട്രേഷനുകള്‍ തുടങ്ങി മികച്ച നേട്ടങ്ങള്‍ ഇതിനകം ഭാരത് ഭാരത് ബയോടെക് കൈവരിച്ചിട്ടുണ്ട്. ഹൈദരാബാദ് ജീനോം വാലിയിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. ലോകത്താകെ ഇതുവരെ നാല് ബില്ല്യണ്‍ വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്‌ത കമ്പനി ഇന്‍ഫ്‌ളുവന്‍സ എച്ച്1എന്‍1, റോട്ട വൈറസ്, ജപ്പാനീസ് എന്‍സഫലൈറ്റിസ്, റാബിസ്, ചിക്കുന്‍ ഗുനിയ, സിക, ടൈഫോയ്‌ഡ് എന്നിവയ്‌ക്കുള്ള വാക്‌സിന്‍ വികസിപ്പിച്ചിട്ടുണ്ട്. ഇതുവരെ 300,000 പേരെ പങ്കെടുപ്പിച്ച് 75 ട്രയലുകള്‍ പൂര്‍ത്തിയാക്കിയ കമ്പനി പൂര്‍ത്തിയാക്കിയിട്ടുണ്ട്.