ETV Bharat / bharat

ബിസിനസ് മീറ്റിങ്ങിനെന്ന വ്യാജേന വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ചു, പ്രതിക്കായി അന്വേഷണം ഊര്‍ജിതം

ബെംഗളൂരുവിലെ ഫൈവ് സ്‌റ്റാര്‍ ഹോട്ടലില്‍ യുവതിക്ക് പീഡനം.

Bengaluru woman raped by Tamilnadu BusinessMan  bengaluru women raped by tamilnadu business man five star hotel  Bengaluru rape  Tamilnadu BusinessMan raped Bengaluru woman  bengaluru latest news  Bangalore news today  ബെംഗളൂരുവിലെ ഫൈവ് സ്‌റ്റാര്‍ ഹോട്ടലില്‍ യുവതിക്ക് പീഡനം  ബിസിനസ് മീറ്റിങ്ങിനെന്ന വ്യാജേന വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ചു  തമിഴ്‌നാട്ടില്‍ നിന്നുമുള്ള ബിസിനസുകാരന്‍ യുവതിയെ പീഡിപ്പിച്ചു  തമിഴ്‌നാട് സ്വദേശി രമേഷ് യുവതിയെ പീഡിപ്പിച്ചു  ബെംഗളൂരു ഏറ്റവും പുതിയ വാര്‍ത്ത  ബെംഗളൂരു വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
ബിസിനസ് മീറ്റിങ്ങിനെന്ന വ്യാജേന വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ചു, പ്രതിക്കായി അന്വേഷണം ഊര്‍ജിതം
author img

By

Published : Aug 13, 2022, 3:57 PM IST

ബെംഗളൂരു: ബെംഗളൂരുവിലെ ഫൈവ് സ്‌റ്റാര്‍ ഹോട്ടലില്‍ യുവതിക്ക് പീഡനം. തമിഴ്‌നാട്ടില്‍ നിന്നുള്ള ബിസിനസുകാരനാണ് തന്നെ പീഡിപ്പിച്ചതെന്ന് ഇരയായ യുവതി പറഞ്ഞു. പീഡനത്തെ തുടര്‍ന്ന് യുവതി കബന്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ഓഗസ്റ്റ് ആറിനായിരുന്നു സംഭവം നടന്നത്. തുടര്‍ന്ന് പൊലീസ്, പ്രതിയായ തമിഴ്‌നാട് സ്വദേശി രമേഷിനെതിരെ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 376 വകുപ്പ് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തു. സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചതായി ഡിസിപി ശ്രീനിവാസ് ഗൗഡ പറഞ്ഞു.

പ്രതിയായ രമേഷും ഇരയും തമ്മില്‍ മുന്‍ പരിചയമുണ്ടായിരുന്നു. രമേഷുമൊത്ത് ഹോട്ടലില്‍ ബിസിനസ് മീറ്റിങ്ങിന് എത്തിയപ്പോഴാണ് യുവതി പീഡനത്തിനിരയായത്. പ്രതിയെ പിടികൂടാന്‍ തമിഴ്‌നാട്ടിലേക്ക് പ്രത്യേക അന്വേഷണ സംഘത്തെ അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.