ETV Bharat / bharat

Bengaluru firework shop fire Death Toll Rises: ബെംഗളൂരു പടക്കക്കടയിൽ തീപിടിത്തം; മരണം 14 ആയി - തീപിടിത്തം

Bengaluru firework shop fire: ബാലാജി ക്രാക്കേഴ്‌സ് ഗോഡൗണിലേക്ക് വാഹനത്തില്‍ കൊണ്ടുവന്ന പടക്കം ഇറക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്ന് ബെംഗളൂരു റൂറല്‍ എസ്‌പി

Death toll rises  Bengaluru firework shop fire  firework shop fire  ബെംഗളൂരു പടക്കക്കടയിൽ തീപിടിത്തം  മരിച്ചവരുടെ എണ്ണം ഉയർന്നു  പടക്ക ഗോഡൗണിൽ തീപിടിത്തം  Fire broke out in firecracker godown  fire crackers  fire caught in fire cracker godown  തീപിടിത്തം
Bengaluru firework shop fire Death Toll Rises
author img

By ETV Bharat Kerala Team

Published : Oct 8, 2023, 2:21 PM IST

ബെംഗളൂരു : പടക്കകടയിലുണ്ടായ തീപിടിത്തത്തിൽ ഞായറാഴ്‌ചയോടെ മരിച്ചവരുടെ എണ്ണം 14 ആയി (Bengaluru firework shop fire Death Toll Rises). ശനിയാഴ്‌ച (ഒക്‌ടോബര്‍ 7) ആനേക്കൽ താലൂക്കിലെ അത്തിബെലെ പടക്ക ഗോഡൗണിൽ ആണ് തീ പടര്‍ന്നത്. 12 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ട് പേർ ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. മരിച്ചവരെല്ലാം തമിഴ്‌നാട് സ്വദേശികളാണെന്നാണ് പൊലീസ് പറയുന്നത്.

ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ശനിയാഴ്‌ച സംഭവസ്ഥലം സന്ദർശിച്ച് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. മരണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരിൽ ഭൂരിഭാഗവും പടക്ക ഗോഡൗൺ-കം-ഷോപ്പിൽ ജോലി ചെയ്യുന്നവരാണെന്നും മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. എല്ലാ മൃതദേഹങ്ങളും അതിബലെ ഓക്‌സ്‌ഫോർഡ് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

20 തൊഴിലാളികളാണ് ഗോഡൗണിലുണ്ടായിരുന്നത്. ഇതില്‍ നാല് പേര്‍ രക്ഷപ്പെട്ടു. ആനേക്കല്‍ സ്വദേശിയായ നവീന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് സംഭവം. ദീപാവലിക്ക് വേണ്ടി ഗോഡൗണില്‍ എത്തിച്ച പടക്കം ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ഇതോടെ സമീപത്തുണ്ടായിരുന്നു മറ്റ് വാഹനങ്ങളിലേക്ക് തീ പടര്‍ന്നു. സംഭവത്തിന് പിന്നാലെ അത്തിബെലെ പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തീപിടിത്തത്തില്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചു.

ബാലാജി ക്രാക്കേഴ്‌സ് ഗോഡൗണിലേക്ക് വാഹനത്തില്‍ കൊണ്ടുവന്ന പടക്കം ഇറക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്ന് ബെംഗളൂരു റൂറല്‍ എസ്‌പി മല്ലികാര്‍ജുന ബാലദണ്ടി പറഞ്ഞു. തീപിടിത്തത്തില്‍ കടയും വീടും പൂര്‍ണമായും കത്തി നശിച്ചു. തീപിടിത്തത്തില്‍ കടയുടമ നവീനിനും പൊള്ളലേറ്റിട്ടുണ്ട്. ഗോഡൗണിന്‍റെ ലൈസന്‍സ് സംബന്ധിച്ച് അന്വേഷണ സംഘം പരിശോധന നടത്തുകയാണെന്നും എസ്‌പി മല്ലികാര്‍ജുന ബാലദണ്ടി പറഞ്ഞു.

പടക്കനിർമാണശാലയിൽ സ്‌ഫോടനം : ഒക്‌ടോബർ നാലിനാണ് തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിൽ പടക്ക നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ നാല് പേർ മരണപ്പെട്ടത്. ദീപാവലിക്ക് ഒരു മാസം മാത്രം ബാക്കി നിൽക്കെ പ്രദേശത്തെ തൊഴിലാളികൾ പടക്ക നിർമാണത്തിൽ ഏർപ്പെട്ടിരുന്ന സമയത്താണ് അപകടം സംഭവിച്ചത്. പടക്ക നിർമാണത്തിനിടെ പെട്ടെന്നുണ്ടായ തീപിടിത്തത്തെ തുടർന്ന് സ്ഫോടക വസ്‌തുക്കൾ വലിയ ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയും നാല് തൊഴിലാളികൾ സംഭവസ്ഥലത്ത് തന്നെ മരിക്കുകയുമായിരുന്നു.

100 മീറ്ററോളം ദൂരത്തിൽ വിവിധ സ്ഥലങ്ങളിലായി മൃതദേഹത്തിന്‍റെ ഭാഗങ്ങൾ ചിതറിത്തെറിച്ചു. അപകട സമയത്ത് ഫാക്‌ടറിക്കുള്ളിൽ എട്ട് പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ വിദഗ്‌ധ ചികിത്സയ്ക്കായി നാഗപട്ടണം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

മുംബൈയിൽ ഏഴ് നില കെട്ടിടത്തിൽ തീപിടിത്തം: ഇന്നലെ (ഒക്‌ടോബര്‍ 7) പുലർച്ചെയാണ് മഹാരാഷ്‌ട്ര മുംബൈയിലെ ഗൊരേഗാവ് മേഖലയിൽ വൻ തീപിടിത്തമുണ്ടായത്. രണ്ട് കുട്ടികളും സ്‌ത്രീകളും ഉൾപ്പടെ എട്ട് പേരാണ് അപകടത്തിൽ മരണപ്പെട്ടത്. 51 പേർക്ക് പരിക്കേറ്റിരുന്നു.

പുലർച്ചെ 3.05നാണ് മുംബൈയിലെ ഗൊരേഗാവ് ഏരിയയിലെ ഏഴ് നില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. കെട്ടിടത്തിന് താഴെ പാർക്ക് ചെയ്‌തിരുന്ന മുപ്പതോളം വാഹനങ്ങൾ തീപിടിത്തത്തിൽ കത്തിനശിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ 14 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

Also Read: ഗ്വാളിയോറിലെ എണ്ണ ഫാക്‌ടറിയിൽ വൻ തീപിടിത്തം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.