ETV Bharat / bharat

പശ്ചിമ ബംഗാൾ ആറാം ഘട്ട തെരഞ്ഞെടുപ്പ് നാളെ

ആറാം ഘട്ടത്തിൽ 43 നിയമസഭ മണ്ഡലങ്ങളിൽ നിന്നായി 306 സ്ഥാനാർഥികളാണ് മൽസരിക്കുന്നത്.

Bengal elections  പശ്ചിമ ബംഗാൾ  തെരഞ്ഞെടുപ്പ്  കൊവിഡ്  മമത  BJP  തൃണമൂൽ കോൺഗ്രസ്  ബിജെപി  West Bengal
പശ്ചിമ ബംഗാൾ ആറാം ഘട്ട തെരഞ്ഞെടുപ്പ് നാളെ
author img

By

Published : Apr 21, 2021, 5:47 PM IST

കൊല്‍ക്കത്ത: കൊവിഡ് രണ്ടാം തരംഗത്തിനിടയിൽ നടക്കുന്ന പശ്ചിമ ബംഗാളിലെ ആറാം ഘട്ട തെരഞ്ഞെടുപ്പില്‍ വിധി നിർണയിക്കുന്നത് സംസ്ഥാനത്തെ ഒരു കോടിയിലധികം വരുന്ന വോട്ടർമാർ. വ്യാഴാഴ്ച നടക്കുന്ന ആറാം ഘട്ടത്തിൽ 43 നിയമസഭ മണ്ഡലങ്ങളിൽ നിന്നായി 306 സ്ഥാനാർഥികളാണ് മൽസരിക്കുന്നത്. നാല് ജില്ലകളിലെ 43 നിയമസഭാ വിഭാഗങ്ങളിലായി 14,480 പോളിംഗ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

ALSO READ: അഞ്ചാം ഘട്ടത്തിൽ 78.40 % പോളിങ് രേഖപ്പെടുത്തി പശ്ചിമ ബംഗാൾ

ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും പ്രധാന എതിരാളിയായ ബിജെപിയും തമ്മിലുള്ള കടുത്ത മത്സരത്തിനാണ് പശ്ചിമ ബംഗാൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്‍റ് മുകുൾ റോയ്, ടിഎംസി മന്ത്രിമാരായ ജ്യോതിപ്രിയോ മല്ലിക്, ചന്ദ്രീമ ഭട്ടാചാര്യ, സിപിഎം നേതാവ് തൻമയ് ഭട്ടാചാര്യ എന്നിവരാണ് ആറാം ഘട്ടത്തിൽ മൽസര രംഗത്തുള്ള പ്രമുഖർ.

ALSO READ: തൃണമൂൽ പ്രവർത്തകരുടെ മരണം; സിതാൽ കുച്ചിയില്‍ പോളിങ് നിർത്തി

ഏപ്രിൽ 10 ന് നടന്ന നാലാം ഘട്ട വോട്ടെടുപ്പിൽ കൂച്ച്ബെഹാറിൽ അഞ്ച് പേർ സുരക്ഷാസേനയുടെ വെടിയേറ്റ് മരിച്ച സാഹചര്യം കണക്കിലെടുത്ത് ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ ആറാം ഘട്ടത്തിൽ കുറഞ്ഞത് 1,071അംഗ കേന്ദ്ര സേനയെ വിന്യസിക്കാനും കമ്മിഷൻ തീരുമാനിച്ചു. വോട്ടിംഗ് പ്രക്രിയയിൽ കൊവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.

ALSO READ: തെരഞ്ഞെടുപ്പിന് ഒരുങ്ങി പശ്ചിമ ബംഗാൾ: വോട്ടെടുപ്പ് എട്ട് ഘട്ടമായി

പശ്ചിമ ബംഗാളിൽ 5 ഘട്ടങ്ങളിലായി ഇതുവരെ 180 നിയോജകമണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞു. ബാക്കി 114 സീറ്റുകളിലെ വോട്ടെടുപ്പ് നാളെയും 29 നുമായി നടക്കും. മെയ് 2 നാണ് വോട്ടെണ്ണൽ. അതിനിടെ പശ്ചിമ ബംഗാളിൽ കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്. 9,819 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,78,172 ആയി ഉയർന്നു. 46 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 10,652 ലേക്കെത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.