കൊൽക്കത്ത: ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിയ്‌ക്കും എതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ലോകകപ്പില്‍ ഫൈനല്‍ ഒഴികെയുള്ള എല്ലാ മത്സരങ്ങളിലും ഇന്ത്യന്‍ ടീമിന് വിജയിക്കാനായെന്നും 'പാപികള്‍' എത്തിയ മത്സരത്തില്‍ മാത്രം ടീം പരാജയപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു (West Bengal Chief Minister Mamata Banerjee).
നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി. ഇന്ത്യന്‍ ടീം ലോകകപ്പില്‍ പരാജയപ്പെട്ടതില്‍ പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി രൂക്ഷ പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് വിമര്‍ശനവുമായി മമത ബാനര്‍ജിയും എത്തിയത്. കൊൽക്കത്തയിലോ മുംബൈയിലോ വച്ച് മത്സരം നടന്നിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഇന്ത്യ കപ്പ് അടിക്കുമായിരുന്നു (Congress Leader Rahul Gandhi).
ഇന്ത്യന്‍ ടീമിന് കളിക്കാന്‍ ബിജെപിയുമായി ബന്ധപ്പെട്ട കാവി നിറത്തിലുള്ള ജഴ്‌സിയാണ് നല്‍കിയതെന്നും എന്നാല്‍ അതിനെ എതിര്‍ത്ത കളിക്കാര്‍ മത്സരത്തിന് ആ ജഴ്‌സി ധരിച്ചില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. സാധാരണ ധരിക്കാറുള്ള നീല നിറത്തിലുള്ള ജഴ്‌സി അണിഞ്ഞാണ് സംഘം മത്സരത്തിന് എത്തിയത്. പരിശീലന മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യന്‍ ടീം കാവി നിറത്തിലുള്ള ജഴ്‌സി അണിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു (Rahul Gandhi Against PM).
ബിജെപി കായിക രംഗത്തെ രാഷ്‌ട്രീയവത്‌കരിക്കുകയാണ്. എല്ലാ ഫെഡറേഷനുകളും രാഷ്‌ട്രീയ പാര്‍ട്ടികള്‍ കൈയടക്കിയിരിക്കുകയാണെന്നും ക്രിക്കറ്റിലും കബഡിയിലുമെല്ലാം കാവിയുണ്ടെന്നും മമത ബാനര്‍ജി പറഞ്ഞു. കാവി എന്നാല്‍ ത്യാഗികളുടെ നിറമാണ്. എന്നാല്‍ നിങ്ങള്‍ (ബിജെപി) വെറും ഭോഗികളാണെന്നും (Bogies Is An Evil Spirit) മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം: ഇന്ത്യന്‍ ടീം ലോകകപ്പ് ക്രിക്കറ്റില്‍ പരാജയപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിയ്‌ക്കുമെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രൂക്ഷ പരാമര്‍ശമാണ് നടത്തിയത്. ഇന്ത്യ മത്സരത്തില്‍ തോറ്റത് മത്സരത്തിനിടെ അപശകുനം എത്തിയത് കൊണ്ടാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. നേരത്തെയുണ്ടായ എല്ലാ മത്സരങ്ങളിലും ജയിച്ച് ഫൈനലിലെത്തിയതായിരുന്നു ഇന്ത്യന്‍ ടീം.
എന്നാല്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യമാണ് ഇന്ത്യന്‍ ടീം തോല്‍ക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനെതിരെ ബിജെപിയും തിരിച്ചടിച്ചു. രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അപശകുനം എന്നാണ് ബിജെപി തിരിച്ചടിച്ചത്.