കൊല്‍ക്കത്ത: ബിജെപി പശ്ചിമബംഗാള്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന് നേരെ ആക്രമണം. കൂച്ച് ബെഹാര്‍ ജില്ലയിലെ സീതല്‍കുച്ചിയില്‍ വച്ചാണ് ഘോഷ് സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം ആക്രമിക്കപ്പെട്ടത്. പ്രചാരണയോഗം കഴിഞ്ഞ് മടങ്ങവെ വാഹനത്തിന് നേരെ ഒരുകൂട്ടം ആളുകള്‍ കല്ലെറിയുകയായിരുന്നു. ആക്രമണം നടത്തിയത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് ബിജെപി ആരോപിക്കുന്നത്.
അക്രമ രാഷ്ട്രീയം പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയമാകുമ്പോഴാണ് നിര്‍ബാധം അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് അധികാരം പിടിക്കാനായി കച്ചകെട്ടിയിറങ്ങിയ ബിജെപിയും ഏത് വിധേനയും അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലാണ് മുഖ്യപോരാട്ടം. എട്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. മൂന്നെണ്ണം പൂര്‍ത്തിയായി.