ETV Bharat / bharat

കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ്; സത്യപ്രതിജ്ഞ രാവിലെ 11ന്

ഗവര്‍ണര്‍ തവർ ചന്ദ് ഗെലോട്ടിനെ കണ്ട ബൊമ്മയ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു.

author img

By

Published : Jul 28, 2021, 9:49 AM IST

Basavaraj Bommai  karnataka politics  karnataka new CM  BS yediyurappa  caste politics karnataka  ബസവരാജ് ബൊമ്മയ്  ബസവരാജ് ബൊമ്മയ് വാര്‍ത്ത  കര്‍ണാടക മുഖ്യമന്ത്രി വാര്‍ത്ത  കര്‍ണാടക പുതിയ മുഖ്യമന്ത്രി വാര്‍ത്ത  ബസവരാജ് ബൊമ്മയ് സത്യപ്രതിഞ്ജ  ബസവരാജ് ബൊമ്മയ് സത്യപ്രതിഞ്ജ വാര്‍ത്ത  കര്‍ണാടക സത്യപ്രതിഞ്ജ വാര്‍ത്ത  കര്‍ണാടക മുഖ്യമന്ത്രി സത്യപ്രതിഞ്ജ വാര്‍ത്ത  കര്‍ണാടക പുതിയ മുഖ്യമന്ത്രി  യെദ്യൂരപ്പ പിന്‍ഗാമി വാര്‍ത്ത
കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ്; സത്യപ്രതിഞ്ജ രാവിലെ 11ന്

ബെഗളൂരു: കര്‍ണാടകയുടെ 23ാമത് മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മയ് ഇന്ന് ( 28/07/2021 ) സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കും. രാവിലെ 11 മണിക്ക് രാജ് ഭവനിലെ ഗ്ലാസ് ഹൗസിലാണ് ചടങ്ങ്. ചൊവ്വാഴ്‌ച നടന്ന നിയമസഭ പാര്‍ട്ടി യോഗത്തില്‍ ഏകകണ്ഠമായാണ് ബസവരാജ ബൊമ്മയെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്.

പേര് നിര്‍ദേശിച്ച് യെദ്യൂരപ്പ

ചൊവ്വാഴ്‌ച രാത്രി ഗവര്‍ണര്‍ തവർ ചന്ദ് ഗെലോട്ടിനെ കണ്ട ബൊമ്മയ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. ബി.എസ് യെദ്യൂരപ്പയും ബൊമ്മയ്ക്കൊപ്പമുണ്ടായിരുന്നു. നിയമസഭ കക്ഷി യോഗത്തില്‍ ബി.എസ് യെദ്യൂരപ്പയാണ് ബൊമ്മയുടെ പേര് നിര്‍ദേശിച്ചത്.

കൊവിഡ്, പ്രളയ ബാധിതര്‍ക്ക് സഹായങ്ങള്‍ നല്‍കുമെന്ന് ബൊമ്മയ് പറഞ്ഞു. സംസ്ഥനത്തെ സാമ്പത്തിക മേഖലയെ ഉയര്‍ത്തി കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും യെദ്യൂരപ്പ തുടങ്ങി വച്ച പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് ഉപമുഖ്യമന്ത്രിമാരും അധികാരമേല്‍ക്കും

മൂന്ന് ഉപമുഖ്യമന്ത്രിമാരും ബൊമ്മയ്ക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കും. വൊക്കലിഗ സമുദായത്തെ പ്രതിനിധീകരിച്ച് ആര്‍ അശോക, പട്ടികജാതി പ്രതിനിധീകരിച്ച് ഗോവിന്ദ് കര്‍ജോള്‍, പട്ടിക വര്‍ഗത്തെ പ്രതിനിധീകരിച്ച് ബി ശ്രീരാമലു എന്നിവരാണ് ഉപമുഖ്യമന്ത്രിമാരായി അധികാരമേല്‍ക്കുന്നത്.

ബി.എസ് യെദ്യൂരപ്പ സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്ന ബൊമ്മയ്‌യെ ലിംഗായത്ത് സമുദായത്തിൽ നിന്നുള്ളയാളാണ്. ജനതാ പരിവാറില്‍ നിന്ന് ബിജെപിയിലെത്തിയ ബൊമ്മയ് 2008 ലാണ് ബിജെപിയില്‍ ചേരുന്നത്. മൂന്ന് തവണ നിയമസഭയിലേക്കും രണ്ട് തവണ കൗണ്‍സിലിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബൊമ്മയ്‌യുടെ പിതാവ് എസ് ആർ ബൊമ്മയ് കർണാടക മുന്‍ മുഖ്യമന്ത്രിയാണ്.

Also read: കർണാടകയിൽ ബസവരാജ ബൊമ്മയ് മുഖ്യമന്ത്രിയാകും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.