ബന്ദ (ഉത്തര്‍പ്രദേശ്) : ബാരക്കിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണ് പൊലീസ് ഓഫിസര്‍ മരിച്ചു. കാൺപൂർ ദേഹത് സ്വദേശിായ സോനെലാല്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് മരിച്ചത്. ഉത്തര്‍പ്രദേശ് ബന്ദയിലെ ജില്ല പൊലീസ് ക്യാമ്പില്‍ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
സോനെലാല്‍ രാത്രിയില്‍ ബാരക്കിന്‍റെ വരാന്തയില്‍ ഉറങ്ങുന്നതിനടെയാണ് ബാരക്കിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണത്. രണ്ടാം നമ്പര്‍ ബരാക്കിലായിരുന്നു അപകടം. മേല്‍ക്കൂര തകര്‍ന്ന് വീണതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അവശിഷ്‌ടങ്ങള്‍ക്കടിയില്‍ കുടുങ്ങുകയായിരുന്നു.
ഇയാളെ പുറത്തെടുക്കാനായി രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ നടത്തി. ബുള്‍ഡോസറുകള്‍ എത്തിച്ചാണ് ബാരക്കിന്‍റെ അവശിഷ്‌ടങ്ങള്‍ മാറ്റിയത്. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ പുറത്തെടുത്തു.
ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ പിന്നീട് ബന്ദ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ആശുപത്രിയിലെത്തിച്ചെങ്കിലും സോനെലാലിനെ രക്ഷിക്കാനായിരുന്നില്ല. ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ പൊലീസ് ഓഫിസര്‍ മരണപ്പെട്ടിരുന്നുവെന്ന് ജില്ല ആശുപത്രിയിലെ ഡോക്‌ടര്‍ ആകാശ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ബരാക്കിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണ് മരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍റെ മൃതദേഹം ജില്ല ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം സോനെലാലിന്‍റെ ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.
Also Read : നിർമാണത്തിലിരുന്ന കലുങ്ക് ഇടിഞ്ഞുവീണു ; നാല് കുട്ടികൾ ഉൾപ്പടെ അഞ്ച് മരണം
കെട്ടിടങ്ങള്‍ തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു: ഗുജറാത്തില്‍ കനത്തമഴയെ തുടര്‍ന്ന് കാലപ്പഴക്കമുള്ള കെട്ടിടങ്ങള്‍ തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു. ഗുജറാത്തിലെ ജുനുഗഡില്‍ ഇക്കഴിഞ്ഞ ജൂലൈയിലായിരുന്നു അപകടം.
ജൂലൈ 24ന് ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. ശക്തമായ കാറ്റിനെയും മഴയേയും തുടര്‍ന്ന് മിന്‍റ് റോഡ് രാജ മേത്ത പോളിലെ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീഴുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേര്‍ ചികിത്സയിലിരെക്കായായിരുന്നു മരിച്ചത്.
സ്‌കൂള്‍ ജിമ്മിന്‍റെ മേല്‍ക്കൂര തകര്‍ന്നു: ചൈനയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ സ്‌കൂള്‍ ജിംനേഷ്യത്തിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ പത്തിലധികം പേര്‍ മരിച്ചിരുന്നു. ഹെയ്‌ലോംങ്‌ജിയാങ് പ്രവിശ്യയിലെ ക്വിഖിഹാറിലെ നമ്പർ 34 മിഡിൽ സ്‌കൂളില്‍ കഴിഞ്ഞ ജൂലൈ 24നായിരുന്നു അപകടം. ചൈനീസ് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടമുണ്ടായതെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
അപകടം നടന്ന സ്‌കൂളിലെ വോളിബോള്‍ വനിത ടീം ജിമ്മില്‍ പരിശീലനം നടത്തുന്നതിനിടെയായിരുന്നു മേല്‍ക്കൂര തകര്‍ന്ന് വീണത്. സംഭവത്തിന് പിന്നാലെ തന്നെ കെട്ടിടത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അപകടസമയത്ത് 19 പേരാണ് അപകട സമയത്ത് ജിംനേഷ്യത്തിലുണ്ടായിരുന്നത് എന്നായിരുന്നു പുറത്തുവന്ന വിവരങ്ങള്‍.
Read More : ചൈനയിൽ സ്‌കൂൾ ജിമ്മിന്‍റെ മേൽക്കൂര തകർന്ന് 11 മരണം ; അപകടത്തിൽപ്പെട്ടവര്‍ ഏറെയും കുട്ടികൾ