തുംക്കൂര്‍: ഇന്നലെ(ഒക്‌ടോബര്‍ 19) പെയ്‌ത കനത്ത മഴയില്‍ ബെംഗളൂരു- പൂനെ ദേശീയ പാതയില്‍ വെള്ളപ്പൊക്കം. വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നതിനാല്‍ ദേശീയ പാത ഒരു പുഴയ്‌ക്ക് സമാനമായിരിക്കുകയാണ്. വെള്ളപ്പൊക്കം വാഹനഗതാഗത്തിന് തടസം സൃഷ്‌ടിച്ചിരിക്കുന്നതിനാല്‍ ഹൈവേയുടെ മറ്റൊരു ഭാഗം ഗതാഗത യോഗ്യമാക്കിയിരിക്കുകയാണ്.
ഇന്നലെ രാത്രി പെയ്‌ത വ്യാപകമായ മഴയാണ് നഗരത്തില്‍ വെള്ളപ്പൊക്കത്തിന് കാരണമായത്. തുംകൂർ താലൂക്കിലെ അഞ്ചിഹള്ളി വില്ലേജിൽ ഹൈവേയോട് ചേർന്നുള്ള തടാകം കരകവിഞ്ഞ് ദേശീയ പാതയിലൂടെ ഒഴുകാന്‍ ആരംഭിച്ചിരിക്കുകയാണ്. ഹൈവേയിൽ കെട്ടിക്കിടക്കുന്ന വെള്ളം എത്രയും വേഗം നീക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.