ETV Bharat / bharat

കര്‍ണാടക പ്രകടന പത്രികയിലെ നിരോധന പ്രഖ്യാപനത്തിനെതിരായ രോഷം ; ജബല്‍പൂരിലെ കോണ്‍ഗ്രസ് ഓഫിസ് ആക്രമിച്ച് ബജ്‌റംഗ്‌ദള്‍

മധ്യപ്രദേശിലെ കോണ്‍ഗ്രസ് ഓഫിസ് ആക്രമിച്ച് ബജ്‌റംഗ്‌ദള്‍. സംഭവത്തില്‍ പൊലീസിന് വീഴ്‌ചയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ ബജ്‌റംഗ്‌ദളിനെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നു

Bajrang dal ransacks congress office  Jabalpur in Madhya Pradesh  Madhya Pradesh  കോണ്‍ഗ്രസ് ഓഫിസ് ആക്രമിച്ച് ബജ്‌റംഗ്‌ദള്‍  പ്രകട പത്രിക  കോണ്‍ഗ്രസ് പ്രകട പത്രിക  ജബല്‍പൂരിലെ കോണ്‍ഗ്രസ് ഓഫിസ്  കോണ്‍ഗ്രസ് ഓഫിസ് ആക്രമിച്ച് ബജ്‌റംഗ്‌ദള്‍  മധ്യപ്രദേശിലെ കോണ്‍ഗ്രസ് ഓഫിസ്  ജബല്‍പൂര്‍ വാര്‍ത്തകള്‍  ഭോപ്പാല്‍ വാര്‍ത്തകള്‍  കോണ്‍ഗ്രസ് ഓഫിസ് ആക്രമണം  congress ransacks
ജബല്‍പൂരിലെ കോണ്‍ഗ്രസ് ഓഫിസ് ആക്രമണം
author img

By

Published : May 4, 2023, 10:36 PM IST

ഭോപ്പാല്‍ : മധ്യപ്രദേശ് - ജബല്‍പൂരിലെ കോണ്‍ഗ്രസ് ഓഫിസ് ആക്രമിച്ച് ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍. കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ ബജ്‌റംഗ്‌ദളിനെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഒരു സംഘം ഓഫിസ് തകര്‍ത്തത്.

വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് 12 മണിയോടെ ഓഫിസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിയതിന് പിന്നാലെയായിരുന്നു പ്രവര്‍ത്തകരുടെ ആക്രമണം. അരമണിക്കൂറോളം ഓഫിസിന് മുന്നില്‍ സമരം നടത്തിയ പ്രവര്‍ത്തകര്‍ വളപ്പിലേക്ക് അതിക്രമിച്ച് കടക്കുകയും കല്ലെറിയുകയുമായിരുന്നു. നൂറോളം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്.

അറിയിച്ചിട്ടും സ്ഥലത്തെത്തിയില്ലെന്നും ഇക്കാര്യത്തില്‍ പൊലീസിന് വന്‍ വീഴ്‌ചയുണ്ടായെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ നേരത്തേ തന്നെ ആക്രമണം ആസൂത്രണം ചെയ്‌തിരുന്നു. സാധാരണയായി ചെറിയ പ്രകടനങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ പോലും നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാറുണ്ട്.

എന്നാല്‍ ഇത്രയും വലിയ സംഭവമുണ്ടായിട്ടും ഒരു പൊലീസുകാരന്‍ പോലും സമയത്തിന് സ്ഥലത്ത് എത്തിയില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ആക്രമണം കോണ്‍ഗ്രസ് ഓഫിസിന് വലിയ നാശനഷ്‌ടങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. എന്നാല്‍ സമീപത്തെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്‌ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. പോപ്പുലര്‍ ഫ്രണ്ടിനെയും ബജ്‌റംഗ്‌ദളിനെയും നിരോധിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ വാഗ്‌ദാനം. ഇതിന് പുറമെ മുസ്‌ലിം സമുദായത്തിനുള്ള സംവരണം പുനസ്ഥാപിക്കുമെന്നും, ആകെയുളള 50 ശതമാനം സംവരണമെന്നത് 75 ശതമാനമാക്കി ഉയര്‍ത്തുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് വിദ്വേഷം പടര്‍ത്തുന്ന സംഘടനയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബജ്‌റംഗ്‌ദളിനെ കോണ്‍ഗ്രസ് നിരോധിക്കുമെന്ന് പ്രകടന പത്രികയില്‍ പരാമര്‍ശിച്ചത്. കോണ്‍ഗ്രസ് പുറത്തിറക്കിയ ഈ പ്രകടന പത്രിക സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ചിരിക്കുകയാണ്. പ്രത്യേകിച്ചും തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇത് തെരഞ്ഞെടുപ്പില്‍ എങ്ങനെ നിഴലിക്കുമെന്നത് ഏറെ നിര്‍ണായകവുമാണ്.

പ്രകടന പത്രിക കത്തിച്ചും പ്രതിഷേധം: സംഭവത്തില്‍ പ്രതിഷേധവുമായി കര്‍ണാടകയിലെ മുന്‍ ഉപമുഖ്യമന്ത്രിയായ ഈശ്വരപ്പയും രംഗത്തെത്തിയിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക കത്തിച്ചായിരുന്നു ഈശ്വരപ്പയുടെ പ്രതിഷേധം.

also read: എൻസിപി അധ്യക്ഷസ്ഥാനത്തെ 'പുകമറ' നീങ്ങുന്നു; സുപ്രിയ സുലെയ്‌ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാക്കൾ

രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാര്‍ട്ടിയാണ് പിഎഫ്ഐയെന്നും അതിനെ സഹായിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ഈശ്വരപ്പ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിന്‍റേത് ദേശവിരുദ്ധ പ്രകടന പത്രികയാണെന്നും അതുമായാണ് വോട്ട് തേടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യ സ്‌നേഹികളായ പൗരന്മാര്‍ ബജ്‌റംഗ്‌ദളിന് വോട്ട് ചെയ്യണമെന്നും ഈശ്വരപ്പ പറഞ്ഞു.

കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങള്‍ : മുഴുവന്‍ വിഭാഗങ്ങള്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത നിയമങ്ങളും പരിഷ്‌കാരങ്ങളും പിന്‍വലിക്കുമെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറയുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ കാര്യത്തിലും ഭൂരിപക്ഷാഭിപ്രായം ആരാഞ്ഞ് നടപടിയെടുക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കുന്നു. മുസ്‌ലിം സമുദായത്തിന്‍റെ സംവരണ തോത്‌ ഉയര്‍ത്തുന്നതിനൊപ്പം ലിംഗായത്ത്, വൊക്കലിഗ എസ്‌സി, എസ്‌ടി സമുദായങ്ങളുടെ സംവരണ തോതും ഉയര്‍ത്തുമെന്നും കോണ്‍ഗ്രസ്‌ പ്രകടന പത്രികയില്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.