ETV Bharat / bharat

'ഗുരുവിനോടുള്ള വാഗ്‌ദാനം നിറവേറ്റി' ; 28 വര്‍ഷം മുമ്പുള്ള വീഡിയോ പങ്കിട്ട് ബാബ രാംദേവ്

author img

By

Published : Apr 1, 2023, 11:05 PM IST

വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ യോഗ അഭ്യസിക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട് ബാബ രാംദേവ്. വീഡിയോ പുറത്ത് വിട്ടത് സന്ന്യാസ ദീക്ഷ പരിപാടിക്കിടെ. പുറത്ത് വിട്ടത് 1995ലെ ദൃശ്യം.

ബാബ രാംദേവ്  തന്‍റെ ഗുരുവിനോടുള്ള വാഗ്‌ദാനം നിറവേറി  ലോകത്തെ മുഴുവന്‍ ആരോഗ്യകരമാക്കണം  Baba Ramdev share 28 years old video  Baba Ramdev  Baba Ramdev video in social media  social media  യോഗയിലൂടെ ആരോഗ്യം  യോഗ  ആരോഗ്യം  ആരോഗ്യ വാര്‍ത്തകള്‍
ബാബ രാംദേവിന്‍റെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള യോഗ പ്രാക്‌ടീസ്

ഉത്തരാഖണ്ഡ് : 28 വര്‍ഷം പഴക്കമുള്ള, തന്‍റെ യോഗാഭ്യാസത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ട് ബാബ രാംദേവ്. യോഗയ്‌ക്കായി സന്യാസിമാരെ ഒരുക്കുന്നതും അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നതുമായ ദൃശ്യങ്ങളാണ് ബാബ രാംദേവ് പുറത്തുവിട്ടത്. പതഞ്ജലി ഋഷി വില്ലേജിൽ സംഘടിപ്പിച്ച സന്ന്യാസ ദീക്ഷ പരിപാടിയുടെ സമാപന വേളയിലാണ് അദ്ദേഹം വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്.

അന്നും ബാബ രാംദേവ് യോഗ അഭ്യസിച്ചിരുന്നു : 1995ലെ രാമനവമി ദിനമായ ഏപ്രില്‍ 9ന് നടന്ന സന്യാസ ദീക്ഷയുടെ വീഡിയോയാണിത്. നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ കണ്ടത്. ഹരിദ്വാറിലെ കന്‍ഖലിലുള്ള ഒരു ചെറിയ ആശ്രമമായ കൃപാലു ബാഗില്‍ യോഗ അഭ്യസിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

17 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. ആദ്യ ദിവസങ്ങളിൽ താൻ ഒറ്റയ്ക്ക് യോഗ ചെയ്യാറുണ്ടായിരുന്നുവെന്നും എന്നാൽ ക്രമേണ ആളുകൾ അദ്ദേഹത്തോടൊപ്പം ചേർന്ന് യോഗ സ്വീകരിക്കാൻ തുടങ്ങിയെന്നും വീഡിയോ പങ്കുവെച്ച് യോഗ ഗുരു ബാബ രാംദേവ് പറഞ്ഞു.

യോഗ എല്ലാവരിലും ആരോഗ്യം പകരട്ടെ: ഇന്ന് ലോകം മുഴുവന്‍ യോഗയെ കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാല്‍ അക്കാലത്ത് ആരും യോഗ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നത് പോലുമില്ല. മാത്രമല്ല യോഗ നമ്മുടെ ജീവിതത്തില്‍ എത്രത്തോളം പ്രയോജനകരമാണെന്ന് പോലും ജനങ്ങള്‍ക്ക് അറിയില്ലായിരുന്നു.

എന്നാല്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ യോഗ ദിനം ആഘോഷിക്കുന്നു. ലോകം മുഴുവന്‍ യോഗ സ്വീകരിക്കപ്പെട്ടുവെന്നതിന്‍റെ തെളിവാണിത്. തന്‍റെ ഗുരുദേവനോട് താന്‍ വാഗ്‌ദാനം ചെയ്‌തത് ഇന്ന് നിറവേറ്റപ്പെടുകയാണെന്നും രാംദേവ് പറഞ്ഞു. ഇനിയും ബാക്കിയുള്ള മുഴുവന്‍ വീടുകളിലും യോഗ എത്തിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെ മുഴുവന്‍ ആരോഗ്യകരമാക്കേണ്ടതുണ്ടെന്നും ബാബ രാംദേവ് പറഞ്ഞു.

രാം കൃഷ്‌ണ യാദവ് യോഗാചാര്യന്‍ ബാബ രാംദേവ് ആയി : യോഗ പരിശീലകനും സന്യാസിയുമാണ് ബാബ രാംദേവ്. ഹരിയാനയിലെ മഹേന്ദ്രഗഡിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ് രാംദേവ് ജനിച്ചത്. രാം കൃഷ്‌ണ യാദവ് എന്നായിരുന്ന പേര് പിന്നീടാണ് ബാബ രാംദേവ് ആയി മാറിയത്.

വിവാദങ്ങളിലൂടെ നിരന്തരം വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം. യോഗ, ഔഷധ വ്യവസായം എന്നിവയിലൂടെ കോടികളാണ് ബാബ രാംദേവിന്‍റെ വരുമാനം. ഔഷധ വ്യവസായം ഉള്ളത് കൊണ്ട് അലോപ്പതി പോലുള്ള മരുന്നുകളോടും നൂതന ചികിത്സ രീതികളോടും ഒരിക്കലും യോജിക്കാന്‍ താത്‌പര്യപ്പെടാത്ത ഒരാള്‍ കൂടിയാണ് ബാബ രാംദേവ്. യോജിക്കില്ലെന്ന് മാത്രമല്ല അലോപ്പതിയെ കുറിച്ച് വിവാദ പരാമര്‍ശവുമായി എപ്പോഴും രംഗപ്രവേശം നടത്താറുമുണ്ട്.

അലോപ്പതി മരുന്നുകള്‍ക്കെതിരെ ബാബ രാംദേവ് : കഴിഞ്ഞ ഏതാനും ദിവസം മുമ്പ് അലോപ്പതി മരുന്നുകള്‍ക്ക് എതിരെ വിവാദ പരാമര്‍ശവുമായി ബാബ രാംദേവ് എത്തിയിരുന്നു. അലോപ്പതി ജനങ്ങളെ കൂടുതല്‍ രോഗികളാക്കുകയാണെന്നും ഇതെല്ലാം ഭൂമുഖത്ത് നിന്ന് ഉന്മൂലനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നുമായിരുന്നു പ്രസ്താവന.അലോപ്പതി മരുന്ന് വര്‍ഷങ്ങളോളം കഴിച്ചാലും അസുഖം സുഖപ്പെടില്ലെന്നും എത്ര വര്‍ഷം കഴിഞ്ഞാലും രോഗം ശരീരത്തില്‍ തന്നെ ഉണ്ടാകുമെന്നും രാംദേവ് ആരോപിച്ചിരുന്നു.

പരാമര്‍ശം നേരത്തെയും : ബാബ രാംദേവ് അലോപ്പതി മരുന്നുകള്‍ക്ക് എതിരെ നേരത്തേയും വിവാദ പരാമര്‍ശം നടത്തുകയും അതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായിട്ടുണ്ട്. മരുന്നുകള്‍ക്ക് മാത്രമല്ല കൊവിഡ് വാക്‌സിനുകള്‍ക്ക് എതിരെയും ഉണ്ടായിട്ടുണ്ട് പരാമര്‍ശം. കൊവിഡ് വാക്‌സിനുകള്‍ പൂര്‍ണ പരാജയമാണെന്നായിരുന്നു വാദം. കൊവിഡിനെതിരെ ആയുര്‍വേദം വിജയിച്ചു. എന്നാല്‍ അലോപ്പതി പരാജയപ്പെടുകയാണുണ്ടായതെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആക്ഷേപം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.