ETV Bharat / bharat

അറസ്റ്റ് ചെയ്യാൻ സർക്കാരിനെ വെല്ലുവിളിച്ച് ബാബ രാംദേവ് - swami ramdev

ട്വിറ്ററിൽ ട്രെൻഡിങായ '#ArrestRamdev' എന്ന ഹാഷ്‌ടാഗിനോട് പ്രതികരിക്കുകയായിരുന്നു ബാബ രാംദേവ്.

Baba Ramdev Baba Ramdev dares government സർക്കാരെ വെല്ലുവിളിച്ച് ബാബാ രാംദേവ് ബാബാ രാംദേവ് യോഗ ഗുരു yoga guru സ്വാമി രാംദേവ് swami ramdev ArrestRamdev
Baba Ramdev dares government to arrest him
author img

By

Published : May 26, 2021, 7:09 PM IST

ഡെറാഡൂൺ : തന്നെ അറസ്റ്റ് ചെയ്യാൻ ഉത്തരാഖണ്ഡ് സർക്കാരിനെ വെല്ലുവിളിച്ച് യോഗ ഗുരു ബാബ രാംദേവ്. ഇതുസംബന്ധിച്ച് രാംദേവിന്‍റെ വീഡിയോ പ പുറത്തുവന്നു. ട്വിറ്ററിൽ ട്രെൻഡിങായ '#ArrestRamdev' എന്ന ഹാഷ്‌ടാഗിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അടുത്തിടെ അലോപ്പതി ഡോക്ടർമാരെയും വൈദ്യശാസ്‌ത്രത്തെയും കുറിച്ച് അദ്ദേഹം നടത്തിയ പ്രസ്താവനകൾ മെഡിക്കൽ മേഖലയിൽ ഏറെ വിവാദമുയർത്തിയിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ (ഐ‌എം‌എ) ഉത്തരാഖണ്ഡ് ഡിവിഷൻ ബാബ രാംദേവിനെതിരെ ആയിരം കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു. അടുത്ത 15 ദിവസത്തിനുള്ളിൽ വിശദീകരണവും രേഖാമൂലമുള്ള ക്ഷമാപണവും ആവശ്യപ്പെട്ടുമാണ് നോട്ടിസ്. രാംദേവ് മാപ്പ് പറയണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ആവശ്യപ്പെട്ടതോടെയാണ് അദ്ദേഹം പ്രസ്താവന പിൻവലിച്ചത്. അലോപ്പതി വിഡ്ഢിത്തം നിറഞ്ഞ ശാസ്‌ത്രമാണെന്നും ഈ ചികിത്സയിലൂടെ ലക്ഷക്കണക്കിനാളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും ഡോക്ടര്‍മാര്‍ കൊലപാതകികളാണെന്നുമായിരുന്നു ബാബ രാംദേവിന്‍റെ വിവാദ പ്രസ്താവന.

കൂടുതൽ വായനയ്‌ക്ക്: വിവാദ പരാമർശം പിൻവലിച്ച് ബാബാ രാംദേവ്; പക്വതയാർന്ന തീരുമാനമെന്ന് ഹർഷ് വർധൻ

അതേസമയം അദ്ദേഹത്തിന്‍റെ പരാമര്‍ശം നിർഭാഗ്യകരമാണെന്നും തെറ്റിദ്ധാരണാജനകമാണെന്നും സീനിയർ ന്യൂറോളജിസ്റ്റും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എക്സിക്യുട്ടീവ് അംഗവുമായ ഡോ. മഹേഷ് കുഡിയാൽ പറഞ്ഞു. ആഗോളതലത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന പകർച്ചവ്യാധികൾക്കിടയിലും രോഗികളുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പോരാടുമ്പോൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാക്ഷ്യപ്പെടുത്തിയ തെളിവുകളില്ലാതെ നടത്തിയ പ്രസ്താവനകൾ കാരണം ബാബ രാംദേവിന്‍റെ മേൽ നടപടിയെടുക്കണമെന്നും സർക്കാറിന്‍റെ നിശബ്ദത അത്തരം ആളുകൾക്ക് കൂടുതൽ ധൈര്യം നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.