ETV Bharat / bharat

Ayan Mukerji Shares Brahmastra Part 2 Update ഒന്നാം വാര്‍ഷികത്തില്‍ ബ്രഹ്മാസ്ത്രയുടെ രണ്ടാം ഭാഗത്തിന്‍റെ വീഡിയോ പങ്കുവച്ച് അയാന്‍ മുഖര്‍ജി - Brahmastra Part One Shiva

Ayan Mukerji celebrated 1 year of Brahmastra release അയാൻ മുഖർജി സംവിധാനം ചെയ്‌ത ബ്രഹ്മാസ്ത്ര തിയേറ്ററുകളില്‍ എത്തിയിട്ട് ഒരു വര്‍ഷം ആയ സാഹചര്യത്തില്‍ ബ്രഹ്മാസ്‌ത്രയുടെ രണ്ടാം ഭാഗത്തെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തി സംവിധായകന്‍..

Ayan Mukerji shares key images  Ayan Mukerji  world of Brahmastra Part Two Dev  Brahmastra Part Two Dev  Brahmastra  അയാൻ മുഖർജി സംവിധാനം ചെയ്‌ത ബ്രഹ്മാസ്ത്ര  ബ്രഹ്മാസ്ത്ര  അയാൻ മുഖർജി  Ayan Mukerji celebrated 1 year of Brahmastra  One year of Brahmastra Part One Shiva  Brahmastra Part One Shiva  Brahmastra Part 2 and 3 Development in progress
Ayan Mukerji shares key images
author img

By ETV Bharat Kerala Team

Published : Sep 9, 2023, 7:56 PM IST

ബോളിവുഡ് ക്യൂട്ട് കപ്പിള്‍സായ രൺബീർ കപൂറും ആലിയ ഭട്ടും (Ranbir Kapoor and Alia Bhatt) കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയ 2022ലെ ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രം 'ബ്രഹ്മാസ്‌ത്ര' (Brahmastra) റിലീസ് ചെയ്‌തിട്ട് ഇന്നേയ്‌ക്ക് ഒരു വര്‍ഷം (One year of Brahmastra Part One Shiva). കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ ഒമ്പതിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

Ayan Mukerji celebrated 1 year of Brahmastra release: 'ബ്രഹ്മാസ്ത്ര'യുടെ ഒന്നാം വാർഷികം ആഘോഷിക്കുകയാണ് സംവിധായകന്‍ അയാൻ മുഖർജി (Ayan Mukerji). ഈ സാഹചര്യത്തില്‍ 'ബ്രഹ്മാസ്‌ത്ര ഭാഗം രണ്ട്: ദേവ്' (Brahmastra Part Two: Dev) സിനിമയെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്ന ഒരു അനിമേഷന്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍.

Brahmastra Part 2 and 3 Development in progress: 'ബ്രഹ്മാസ്ത്ര' യാത്രയുടെ അടുത്ത ഘട്ടത്തില്‍ നിന്നുള്ള നിരവധി അനിമേറ്റഡ് ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ഒരു വീഡിയോ ആണ് അയാന്‍ മുഖര്‍ജി ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 'ബ്രഹ്മാസ്‌ത്ര രണ്ടാം ഭാഗം: ദേവിന്‍റെ ആദ്യകാല കോണ്‍സെപ്‌റ്റ് ആർട്ട് വർക്ക്. കുറച്ച് മാസങ്ങളായി ബ്രഹ്മാസ്ത്ര 2, 3 ഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിച്ച് വരുന്നു. ബ്രഹ്മാസ്ത്ര ടീമിന്‍റെ ഈ പ്രത്യേക ദിനത്തിൽ, ഞങ്ങള്‍ക്ക് പ്രചോദനമേകിയ ചില പ്രധാന ചിത്രങ്ങള്‍ പങ്കിടാന്‍ തോന്നി.' -അയാന്‍ മുഖര്‍ജി ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു. ബ്രഹ്മാസ്‌ത്ര 2, ദേവ് എന്നീ ഹാഷ്‌ടാഗുകളോട് കൂടിയാണ് സംവിധായകന്‍ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.

'ബ്രഹ്മാസ്ത്ര ഒന്നാം ഭാഗം: ശിവ'യിലൂടെ (Brahmastra Part One: Shiva) ഒരു ബിഗ് ബജറ്റ് ഫാന്‍റസി അഡ്വഞ്ചര്‍ ഫ്രാഞ്ചൈസിയ്‌ക്ക് 2022ല്‍ തുടക്കം കുറിച്ചു. 2026ലും 2027ലുമാണ് 'ബ്രഹ്മാസ്‌ത്ര'യുടെ രണ്ടും മൂന്നും ഭാഗങ്ങള്‍ റിലീസ് ചെയ്യുക.

രണ്‍ബീര്‍, ആലിയ എന്നിവരെ കൂടാതെ ബിഗ് ബി അമിതാഭ് ബച്ചൻ (Amitabh Bachchan), മൗനി റോയ് (Mouni Roy), എന്നിവരും ആദ്യ ഭാഗത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ഷാരൂഖ് ഖാനും (Shah Rukh Khan) നാഗാർജുനയും (Nagarjuna) അതിഥി വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. സ്‌റ്റാർ സ്‌റ്റുഡിയോസും കരൺ ജോഹറുടെ ധർമ പ്രൊഡക്ഷൻസും ചേർന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചത്.

കൊവിഡ് മഹാമാരി സമയത്ത് ബോളിവുഡ് മേഖലയ്‌ക്ക് ലഭിച്ച പ്രധാന വാണിജ്യ വിജയങ്ങളിലൊന്നായിരുന്നു 'ബ്രഹ്മാസ്‌ത്ര'. ആഗോളതലത്തില്‍ 400 കോടിയിലധികമാണ് ചിത്രം ബോക്‌സോഫിസില്‍ നേടിയത്.

'ബ്രഹ്മാസ്ത്ര'യുടെ രണ്ടും മൂന്നും ഭാഗങ്ങള്‍, ഒന്നാം ഭാഗത്തെക്കാള്‍ ഗംഭീരമായിരിക്കുമെന്നും, രണ്ട് ഭാഗങ്ങളും ഒരേസമയം ചിത്രീകരിക്കുമെന്നും അയാന്‍ മുഖര്‍ജി ഈ ഏപ്രിലില്‍ അറിയിച്ചിരുന്നു. യാഷ് രാജ് ഫിലിംസിന് വേണ്ടി ഹൃത്വിക് റോഷനും (Hrithik Roshan) ജൂനിയർ എൻടിആറും (Jr NTR) കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന 'വാർ 2'ന്‍റെ (War 2) സംവിധാനം പൂര്‍ത്തിയാക്കിയ ശേഷം അയാന്‍ മുഖര്‍ജി 'ബ്രഹ്മാസ്‌ത്ര'യുടെ ഫ്രാഞ്ചൈസിയിലേയ്‌ക്ക് കടക്കും.

Also Read: 'കരൺ ജോഹർജി നിങ്ങൾ എന്തൊരു മനുഷ്യനാണ്'; ബ്രഹ്മാസ്‌ത്രക്കെതിരെ വീണ്ടും പരിഹാസവുമായി കങ്കണ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.