മൈസൂരു: സുഗന്ധ ലേപന വിപണിയിൽ കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദി (Ambergris) വിൽപന നടത്താൻ ശ്രമിക്കവെ രണ്ട് നാവികർ ഉൾപ്പടെ മൂന്ന് മലയാളികളെ മൈസൂരു എച്ച്‌ഡി കോട്ടെ പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രതികളിൽ നിന്ന് 25 കോടി വിലമതിക്കുന്ന ആംബർഗ്രിസ് പിടികൂടിയിട്ടുണ്ട്. നേരത്തെ പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ആംബർഗ്രിസ് വിദഗ്‌ധ പരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷം ഇന്നലെയാണ് കോടതിയിൽ ഹാജരാക്കിയത്.
കൊച്ചിയിൽ നിന്നും മൈസൂരുവിലെത്തിച്ച ആംബർഗ്രിസ് എച്ച്ഡി കോട്ടെ ഹാൻഡ് പോസ്റ്റിന് സമീപം വിൽക്കാൻ ശ്രമിക്കുകയായിരുന്നു പ്രതികൾ. ഇതുസംബന്ധിച്ച രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എച്ച്ഡി കോട് പൊലീസും ജില്ല സി ഇ എൻ പൊലീസും സംയുക്തമായി പൊലീസ് സൂപ്രണ്ട് സീമ ലട്‌കറിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. അറസ്റ്റിലായവരിൽ രണ്ട് പേർ കേരളം ആസ്ഥാനമായുള്ള നാവികരാണ്. ഇവരിൽ നിന്ന് ഒരു കാറും പിടിച്ചെടുത്തിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള ഈ മൂന്ന് പ്രതികൾ വിൽക്കാൻ ശ്രമിച്ചത് ആംബർഗ്രിസ് ആണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് പൊലീസിനോട് പറഞ്ഞു. ഇതിന് ശേഷമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശ വിപണികളിൽ ആംബർഗ്രീസിന് ഉയർന്ന ഡിമാൻഡും വിലയും ഉണ്ട്.
എച്ച്‌ഡി കോട്ടെ പൊലീസ് പിടികൂടിയ ഈ ആംബർഗ്രീസിന് 25 കോടി രൂപ വിലമതിക്കും. അറസ്റ്റിലായ മൂന്ന് പേർക്കെതിരെ എച്ച്‌ഡി കോട്ട പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ജില്ല പൊലീസ് സൂപ്രണ്ട് സീമ ലട്‌കർ അറിയിച്ചു.
തൂത്തുക്കുടിയിൽ പിടച്ചെടത്തത് 25 കിലോഗ്രാം ; അന്താരാഷ്‌ട്ര വിപണിയില്‍ 25 കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദി തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തിരുന്നു. കാറില്‍ കടത്തുകയായിരുന്ന തിമിംഗല ഛര്‍ദിയാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ ആറ് പേരെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പൊലീസിന്‍റെ വലയിലായത്. മൂന്ന് കവറുകളിലായി 25 കിലോഗ്രാം തൂക്കം വരുന്ന തിമിംഗല ഛര്‍ദ്ദിയാണ് പിടിച്ചെടുത്തത്. തങ്കപാണ്ടി, ധര്‍മരാജ്, കിങ്‌സ്‌ലി, മോഹന്‍, രാജന്‍, കാര്‍ ഡ്രൈവര്‍ കറുപ്പ് സ്വാമി എന്നിവരയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
ALSO READ : 25 കോടി വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദി കടത്തി ; 6 പേര്‍ അറസ്റ്റില്‍
പിടിച്ചെടുത്ത തിമിംഗല ഛര്‍ദ്ദി പൊലീസ് തിരുച്ചെന്തൂര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. സുഗന്ധ ദ്രവ്യങ്ങള്‍ ഉണ്ടാക്കുന്നതിനായാണ് ആംബർഗ്രിസ് പ്രധാനമായി ഉപയോഗിക്കുന്നത്. തൂത്തുക്കുടി ജില്ലയില്‍ തന്നെയുള്ള എബന്‍ഗുഡിയില്‍ നിന്ന് 11 കിലോഗ്രാം തൂക്കം വരുന്ന ആംബര്‍ഗ്രിസ് പൊലീസ് അടുത്തിടെ പിടിച്ചെടുത്തിരുന്നു. മറ്റൊരു കേസിൽ രണ്ട് കോടി 30 ലക്ഷം രൂപ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിയുമായി പുതുമന പള്ളിവാസൽ സ്വദേശിയായ കുമാരൻ പിടിയിലായിരുന്നു.