ഗുവാഹത്തി: പരസ്ത്രീ ബന്ധം കാരണം ഭാര്യ ഉപേക്ഷിച്ച് പോയ വൈരാഗ്യത്തിൽ യുവാവ് കാമുകിയെ ആക്രമിച്ചു. അസമിലെ കാമരൂപ് ജില്ലയിലാണ് സംഭവം. ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്.
നേരത്തെ വിവാഹിതയായ യുവതിയെ യുവാവ് കാണണമെന്ന് പറയുകയും ബുധനാഴ്ച വൈകുന്നേരം ധോപതാരി മാർക്കറ്റിന് സമീപം വരാൻ ആവശ്യപ്പെടുകയുമായിരുന്നു. യുവാവിന്‍റെ നിർദേശപ്രകാരം മാർക്കറ്റിലെത്തിയ യുവതിയെ പ്രതി വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചു.
ഇറച്ചി വെട്ടുകാരനായ പ്രതി ആക്രമണത്തിന് ശേഷം പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയതായി ചങ്സാരി പൊലീസ് സ്റ്റേഷൻ ഓഫിസർ ഇൻ ചാർജ് ഭാസ്കർ ബർമാൻ പറഞ്ഞു. പരിക്കേറ്റ യുവതി ഗുവാഹത്തി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച പ്രതിയെ കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ALso Read: ബലം പ്രയോഗിച്ചായാലും ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന് ഛത്തീസ്‌ഗഡ് ഹൈക്കോടതി