ETV Bharat / bharat

അസം പരാജയം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി അഭിഷേക് ബാനർജി - congress in Bengal

Congress failed to open its account in NCHAC polls : 'സ്വന്തം പുരയിടത്തിൽ നിലയുറപ്പിക്കാൻ പോലും കഴിയാത്തവർ നക്ഷത്രങ്ങളെ ലക്ഷ്യം വയ്‌ക്കുന്നതിന് തുല്യമാണ് ബംഗാളിൽ കോൺഗ്രസിന്‍റെ സീറ്റ് വിഹിത മോഹങ്ങൾ' എന്നും തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി

Abhishek Banerjee against congress  അഭിഷേക് ബാനർജി  congress in Bengal  ബംഗാളിൽ കോൺഗ്രസ് സീറ്റ് വിഹിതം
Abhishek Banerjee
author img

By ETV Bharat Kerala Team

Published : Jan 14, 2024, 10:56 AM IST

കൊൽക്കത്ത (പശ്ചിമ ബംഗാൾ) : കോൺഗ്രസും തൃണമൂൽ കോൺഗ്രസും (ടിഎംസി) തമ്മിലുള്ള വാക്പോര് അവസാനിക്കുന്നില്ല. അസമിലെ ദിമ ഹസാവോ ജില്ലയിൽ നടന്ന കൗൺസിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി (Abhishek Banerjee criticized Congress). നോർത്ത് കച്ചാർ ഹിൽസ് സ്വയംഭരണ കൗൺസിലിലെ (NCHAC) കോൺഗ്രസിന്‍റെ മോശം പ്രകടനത്തെയാണ് ടിഎംസി നേതാവ് രൂക്ഷമായി വിമർശിച്ചത്.

ബംഗാളിൽ കോൺഗ്രസിന്‍റെ സീറ്റ് വിഹിത മോഹങ്ങൾ 'സ്വന്തം പുരയിടത്തിൽ നിലയുറപ്പിക്കാൻ പോലും കഴിയാത്തവർ നക്ഷത്രങ്ങളെ ലക്ഷ്യം വയ്‌ക്കുന്നതിന് തുല്യമാണെ'ന്ന് പശ്ചിമബംഗാളിലെ ഭരണകക്ഷിയിലെ രണ്ടാമനെന്ന് വിളിക്കപ്പെടുന്ന അഭിഷേക് ബാനർജി കുറ്റപ്പെടുത്തി. ഭരണകക്ഷിയായ ബിജെപി 30 അംഗ കൗൺസിൽ തെരഞ്ഞെടുപ്പിൽ 25 സീറ്റുകളാണ് നേടിയത്. 55.52 ശതമാനമാണ് ബിജെപിയുടെ മൊത്തം വോട്ട് വിഹിതം.

അതേസമയം എൻസിഎച്ച്എസി തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു (Congress failed to open its account in NCHAC polls). 8.87 ശതമാനം മാത്രമാണ് കോൺഗ്രസിന്‍റെ വോട്ട് വിഹിതം. ടിഎംസി ആകട്ടെ, ആകെ പോൾ ചെയ്‌ത വോട്ടിന്‍റെ 7.63 ശതമാനം തങ്ങളുടെ ആദ്യ തെരഞ്ഞെടുപ്പിൽ നേടി.

എൻസിഎച്ച്എസി തെരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ചിട്ടും പ്രാഥമിക പ്രതിപക്ഷമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെക്കാൾ (ഐഎൻസി) കൂടുതൽ വോട്ട് നേടാൻ തൃണമൂലിന് കഴിഞ്ഞുവെന്നും ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ അഭിഷേക് കുറിച്ചു. 30 അംഗ നോർത്ത് കച്ചാർ ഹിൽസ് സ്വയംഭരണ കൗൺസിലിൽ 28 അംഗങ്ങൾ വോട്ടെടുപ്പിലൂടയും രണ്ട് പേർ നാമനിർദേശത്തിലൂടെയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഫലമനുസരിച്ച്, ആറ് കൗൺസിൽ സീറ്റുകളിൽ എതിരില്ലാതെ 25 സീറ്റുകൾ ബിജെപി നേടിയപ്പോൾ മൂന്ന് സ്വതന്ത്ര സ്ഥാനാർഥികളും വിജയംകൊയ്‌തു.

ഇന്ത്യൻ ബ്ലോക്കിലെ പ്രധാന ഘടകകക്ഷിയായ ടിഎംസി, പശ്ചിമ ബംഗാളിലെ 42 ലോക്‌സഭ സീറ്റുകളിൽ രണ്ടെണ്ണം കോൺഗ്രസിന് നൽകിയിരുന്നു. എന്നാൽ കേവലം രണ്ട് സീറ്റുകൾ മാത്രം വാഗ്‌ദാനം ചെയ്‌ത തൃണമൂലിന്‍റെ നടപടിയെ ചോദ്യം ചെയ്‌ത കോൺഗ്രസ് കൂടുതൽ സീറ്റുകൾ വേണമെന്നാണ് ആവശ്യപ്പെടുന്നത്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ടിഎംസി 22 സീറ്റുകൾ നേടിയപ്പോൾ ബിജെപി 18 സീറ്റുകളാണ് സ്വന്തമാക്കിയത്. ബാക്കിയുള്ള രണ്ട് സീറ്റുകളിൽ കോൺഗ്രസും വിജയിച്ചു.

അതേസമയം ഇന്ത്യ മുന്നണിയുടെ വെർച്വൽ മീറ്റിങ് ശനിയാഴ്‌ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഏകകണ്‌ഠേന അധ്യക്ഷനായി തെരഞ്ഞെടുത്തു. നേരത്തെ ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യുണൈറ്റഡ്) ദേശീയ അധ്യക്ഷനുമായ നിതീഷ് കുമാറിനോട് വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഭാരതീയ ജനത പാർട്ടിയെ നേരിടാൻ രൂപീകരിച്ച ഇന്ത്യ സഖ്യത്തിന്‍റെ കൺവീനറാകാൻ നേതാക്കൾ അഭ്യർഥിച്ചിരുന്നു. എന്നാൽ അദ്ദേഹം ഇത് നിരസിച്ചതായാണ് റിപ്പോർട്ടുകൾ.

ഇതിനിടെ സീറ്റ് പങ്കിടൽ ചർച്ചകൾ അനുകൂലമായി പുരോഗമിക്കുകയാണെന്ന് വെർച്വൽ കീ മീറ്റിങ്ങിന് തൊട്ടുപിന്നാലെ ഖാർഗെ വ്യക്തമാക്കി. മമത ബാനർജി, അഖിലേഷ് യാദവ്, ഉദ്ധവ് താക്കറെ എന്നിവരൊഴികെയുള്ള പ്രധാന പ്രതിപക്ഷ നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുത്തിരുന്നു.

ALSO READ: ഇന്ത്യ മുന്നണി കൺവീനറായി ഖാർഗെ; സ്വാഗതം ചെയ്‌ത് ടിഎംസി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.