ETV Bharat / bharat

Ashok Gehlot Apologises To Judiciary : പറഞ്ഞത് തന്‍റെ കാഴ്‌ചപ്പാടല്ല, വേദനിച്ചെങ്കിൽ മാപ്പ് : ജുഡീഷ്യറിക്കെതിരായ ആരോപണത്തിൽ അശോക് ഗെലോട്ട് - രാജസ്ഥാൻ ഹൈക്കോടതി

Ashok Gehlot Controversial Statement Against Judiciary ജുഡീഷ്യറിക്കെതിരായ അഴിമതി ആരോപണത്തിൽ മാപ്പ് പറഞ്ഞ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്

Ashok Gehlot  Ashok Gehlot apologised to judiciary  Ashok Gehlot Controversial Statement  Corruption In Judiciary Remark  hc against Rajasthan CM Ashok Gehlot  രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്  ജുഡീഷ്യറിക്കെതിരായ അഴിമതി ആരോപണം  രാജസ്ഥാൻ ഹൈക്കോടതി  മാപ്പ് പറഞ്ഞ് അശോക് ഗെലോട്ട്
Ashok Gehlot Apologises To Judiciary
author img

By ETV Bharat Kerala Team

Published : Oct 3, 2023, 10:07 PM IST

ജയ്‌പൂർ : ജുഡീഷ്യറിക്കെതിരെ അഴിമതി ആരോപണം (Corruption allegation against judiciary) നടത്തിയ സംഭവത്തിൽ രാജസ്ഥാൻ ഹൈക്കോടതിയിൽ (Rajasthan High Court) മുഖ്യമന്ത്രി അശോക് ഗെലോട്ട് (Rajasthan CM Ashok Gehlot) മറുപടി നൽകി. മുൻ ജുഡീഷ്യൽ ഓഫീസർ ശിവചരൺ ഗുപ്‌തയുടെ (former judicial officer Shivcharan Gupta) പൊതുതാൽപര്യ ഹർജിയിലാണ് അശോക് ഗെലോട്ടിന് ജസ്റ്റിസ് എംഎം ശ്രീവാസ്‌തവ, ജസ്റ്റിസ് അശുതോഷ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നോട്ടീസ് നൽകിയത്. ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പല മുൻ ജഡ്‌ജിമാരും പലതവണ സംസാരിച്ചിട്ടുണ്ടെന്നും അതിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സംസാരിച്ചതെന്നുമാണ് ഗെലോട്ടിന് വേണ്ടി മറുപടി അവതരിപ്പിച്ച അഭിഭാഷകൻ (Advocate Prateek Kasliwal) അറിയിച്ചത് (Ashok Gehlot Apologises To Judiciary).

മാപ്പ് പറഞ്ഞ് ഗെലോട്ട് : താൻ പറഞ്ഞത് സ്വന്തം കാഴ്‌ചപ്പാടല്ല. മറിച്ച്, തനിക്ക് ജുഡീഷ്യറിയോട് തികഞ്ഞ ബഹുമാനമാണ് ഉള്ളതെന്നും തന്‍റെ പ്രസ്‌താവന കോടതിയ്‌ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിൽ മാപ്പ് ചോദിക്കുന്നതായും മറുപടിയിൽ അശോക് ഗെലോട്ട് പറഞ്ഞു. കഴിഞ്ഞ മാസം ജയ്‌പൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം വിവാദ പ്രസ്‌താവന നടത്തിയത്.

ഇന്ന് ജുഡീഷ്യറിയിൽ അഴിമതി വ്യാപകമാണെന്നും ചില അഭിഭാഷകർ തന്നെ വിധി രേഖാമൂലം രേഖപ്പെടുത്തി അതേ വിധി പ്രസ്‌താവിക്കുകയുമാണെന്ന് താൻ കേട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഗെലോട്ടിന്‍റെ പ്രസ്‌താവന ബാർ, അഭിഭാഷക സംഘടനകൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. പിന്നാലെ, സംസ്ഥാനത്തെ എല്ലാ കോടതികളിലും രാജസ്ഥാൻ ഹൈക്കോടതി ലോയേഴ്‌സ് അസോസിയേഷൻ ഒരു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു.

പ്രതിഷേധിച്ച് അഭിഭാഷകർ : പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലയിലാണ് ഗെലോട്ടിന്‍റെ പ്രസ്‌താവനയെന്നും രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിനയച്ച കത്തിൽ അസോസിയേഷൻ ചൂണ്ടിക്കാട്ടി. പ്രതിഷേധം കനത്തതോടെ അശോക് ഗെലോട്ട് വിശദീകരണം നൽകിയിരുന്നെങ്കിലും പ്രതിഷേധക്കാർ അംഗീകരിച്ചില്ല. ഗുരുതരമായ പ്രസ്‌താവനയാണ് മുഖ്യമന്ത്രി നടത്തിയിട്ടുള്ളതെന്നും ജുഡീഷ്യറിയുടെ അന്തസിനെയും പ്രശസ്‌തിയേയും വ്രണപ്പെടുത്തുന്നതാണെന്നും ശിവചരൺ ഗുപ്‌ത നൽകിയ പൊതുതാൽപര്യ ഹർജിയിൽ പറഞ്ഞു.

Also Read : Rajasthan HC Show Cause Notice To Ashok Gehlot ജുഡീഷ്യറിക്കെതിരായ വിവാദ പരാമർശം; അശോക് ഗെലോട്ടിന് കാരണം കാണിക്കൽ നോട്ടിസ്

ജുഡീഷ്യറിയെ മാത്രമല്ല, അഭിഭാഷകരേയും ഗെലോട്ട് പ്രസ്‌താവനയിലൂടെ അപമാനിച്ചു. ഇക്കാരണത്താൽ ഗെലോട്ടിനെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ പറഞ്ഞിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി മറുപടി നൽകണമെന്ന് ഹൈക്കോടതി തന്നെ ആവശ്യപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.