ETV Bharat / bharat

വയോധികന് മര്‍ദനം; അപലപിച്ച് അസദുദ്ദീൻ ഒവൈസി - bjp violence

ജയ് ശ്രീറാം, വന്ദേമാതരം തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിക്കാൻ ഇയാളെ പ്രേരിപ്പിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Loni incident  Owaisi  Asaduddin Owaisi  അസദുദ്ദീൻ ഒവൈസി  ഉത്തർപ്രദേശ്  Uttar Pradesh  യുപി  up  bjp Attack  bjp violence  ബിജെേപി ആക്രമണം
Asaduddin Owaisi strongly condemns Loni incident
author img

By

Published : Jun 16, 2021, 7:49 AM IST

Updated : Jun 16, 2021, 4:49 PM IST

ഹൈദരാബാദ് : ഉത്തർപ്രദേശിലെ ലോനിയിൽ വയോധികനെ മർദിക്കുകയും താടി മുറിക്കുകയും ചെയ്ത സംഭവത്തെ അപലപിച്ച് അഖിലേന്ത്യ മജ്‌ലിസ് ഇ-ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസി.

ബിജെപി അധികാരത്തിൽ വന്നതിനുശേഷം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇത്തരം സംഭവങ്ങൾ പതിവായി നടക്കുകയാണെന്നും സമുദായാംഗങ്ങളുടെ അന്തസിനുള്ള അവകാശം തട്ടിയെടുക്കപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

Also Read: യുപിയിലെ മുസ്ലീങ്ങൾക്കെതിരെ യോഗി സർക്കാർ വിദ്വേഷം പ്രകടിപ്പിക്കുന്നു: ഒവൈസി

72 വയസുള്ള വയോധികനെ ക്രൂരമായി മർദിക്കുകയും അദ്ദേഹത്തിന്‍റെ താടി ബലപ്രയോഗത്തിലൂടെ വെട്ടുകയുമായിരുന്നു. അദ്ദേഹത്തെ ആക്രമിച്ച വ്യക്തികൾ ഈ രാജ്യത്ത് വിദ്വേഷം വളർത്തുന്ന അതേ ഗണത്തിലുള്ളവരാണ്.

ഭരണാധികാരികളിൽ നിന്ന് രാഷ്ട്രീയ പിന്തുണ ലഭിക്കുമെന്ന പൂർണ അറിവോടെയാണ് അക്രമികള്‍ അഴിഞ്ഞാടുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജൂൺ അഞ്ചിനാണ് വയോധികനെ ആറ് പേരടങ്ങിയ സംഘം ക്രൂരമായി ആക്രമിക്കുകയും താടി മുറിക്കുകയും ചെയ്തത്.

'ജയ് ശ്രീ റാം', 'വന്ദേമാതരം' തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിക്കാൻ ഇയാളെ പ്രേരിപ്പിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Last Updated : Jun 16, 2021, 4:49 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.