ETV Bharat / bharat

'വീണ്ടുമൊരു മസ്ജിദ് കൂടി നഷ്‌ടപ്പെടുത്താനാകില്ല'; ജ്ഞാനവാപി വിധിയിൽ ഉവൈസി - മറ്റൊരു പള്ളി കൂടി നഷ്‌ടപ്പെടുത്താനാകില്ല ഒവൈസി

ജ്ഞാനവാപി മസ്‌ജിദിനുള്ളിലെ വീഡിയോചിത്രീകരണവും സർവേയും തുടരുമെന്നും ഇതിന്‍റെ റിപ്പോർട്ട് മെയ് 17നകം സമർപ്പിക്കണമെന്നും സർവേ കമ്മിഷനോട് വാരണസി കോടതി ആവശ്യപ്പെട്ടിരുന്നു.One

AIMIM president Asaduddin Owaisi on Gyanvapi mosque verdict  Asaduddin Owaisi on Gyanvapi mosque verdict  ജ്ഞാനവാപി മസ്‌ജിദ് വിധിയിൽ അസദുദ്ദീൻ ഒവൈസി  1991ലെ ആരാധനാലയ നിയമം ലംഘനം  Places of Worship Act 1991  Babri Masjid has been gone so let us not lose another Masjid  വീണ്ടുമൊരു പള്ളി കൂടി നഷ്‌ടപ്പെടുത്താനാകില്ല  മറ്റൊരു പള്ളി കൂടി നഷ്‌ടപ്പെടുത്താനാകില്ല ഒവൈസി  രണസി കോടതി ജ്ഞാനവാപി മസ്‌ജിദ് സമുച്ചയ വിധി
'വീണ്ടുമൊരു പള്ളി കൂടി നഷ്‌ടപ്പെടുത്താനാകില്ല'; ജ്ഞാനവാപി മസ്‌ജിദ് വിധിയിൽ ഒവൈസി
author img

By

Published : May 14, 2022, 7:54 PM IST

അഹമ്മദാബാദ്: ജ്ഞാനവാപി മസ്‌ജിദ് വിധിയിൽ പ്രതികരണവുമായി ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുൽ മുസ്‌ലിമീൻ നേതാവ് അസദുദ്ദീൻ ഉവൈസി. 1991ലെ ആരാധനാലയ നിയമത്തിന്‍റെ ലംഘനമാണ് നിലവിലെ ജ്ഞാനവാപി മസ്‌ജിദ് സമുച്ചയ വിധിയെന്ന് അദ്ദേഹം തുറന്നടിച്ചു. ബാബരി മസ്‌ജിദ് നഷ്‌ടപ്പെട്ടതുപൊലെ ഇനിയൊരു മസ്ജിദ് കൂടി നഷ്‌ടപ്പെടുത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലപാട് വ്യക്തമാക്കി ഉവൈസി: കോടതി കമ്മിഷണർ അജയ് മിശ്രയെ മാറ്റാൻ വിസമ്മതിച്ച വാരണസി കോടതി, കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ജ്ഞാനവാപി മസ്‌ജിദിനുള്ളിലെ വീഡിയോചിത്രീകരണവും സർവേയും തുടരുമെന്നും ഇതിന്‍റെ റിപ്പോർട്ട് മെയ് 17നകം സമർപ്പിക്കണമെന്നും സർവേ കമ്മിഷനോട് വ്യാഴാഴ്‌ച ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഉവൈസിയുടെ പ്രതികരണം. കോടതി ഉത്തരവ് 1991ലെ വിധിയുടെ ലംഘനമാണെന്നും മസ്‌ജിദ് കമ്മിറ്റിയും വ്യക്തിനിയമ ബോർഡും വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം കോടതി കമ്മിഷണറുടെ സാന്നിധ്യത്തിൽ മസ്‌ജിദിനുള്ളിലെ ആദ്യ ദിവസത്തെ സർവേ ഇന്ന് (മെയ് 14) പൂർത്തിയായതായി വാരണാസി പൊലീ സ് കമ്മിഷണർ എ. സതീഷ് ഗണേഷ് അറിയിച്ചു. കനത്ത സുരക്ഷയോടെ നാളെയും സർവേ തുടരും. കോടതിയുടെ നിർദേശം നടപ്പാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണ്. എല്ലാവിധ സുരക്ഷാക്രമീകരണങ്ങളോടെയും വളരെ സുഗമമായാണ് സർവേ പുരോഗമിക്കുന്നതെന്നും കമ്മിഷണർ കൂട്ടിച്ചേർത്തു.

READ MORE: ക്ഷേത്രത്തിലേക്കുള്ള പ്രവേശനം; ജ്ഞാനവാപി മസ്‌ജിദിൽ അഭിഭാഷക കമ്മിഷൻ പരിശോധന നടത്തി

ജ്ഞാനവാപി മസ്‌ജിദിന്‍റെ സർവേ ഉത്തരവ് നിയമവിരുദ്ധമാണെന്നും അത് അനുവദിക്കാൻ പാടില്ലായിരുന്നുവെന്നും അസദുദ്ദീൻ ഒവൈസി നേരത്തെ വ്യക്തമാക്കിയിരുന്നു. ബാബറി മസ്‌ജിദ് സംഭവത്തിന്‍റെ രണ്ടാം ഭാഗമാണ് ഇപ്പോൾ നടക്കുന്നത്. ഇത് പ്രാരംഭ ഘട്ടമാണ്, ഇതിനുപിന്നിൽ വലിയൊരു ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ജ്ഞാനവാപി മസ്‌ജിദ് അന്നും, ഇന്നും, ഇനിയങ്ങോട്ടും ഉണ്ടായിരിക്കും. 1947 ഓഗസ്റ്റ് 15 മുതൽ നിലവിലുള്ള പള്ളി, 1991ലെ നിയമമനുസരിച്ച് സംരക്ഷിക്കപ്പെടും. ആരെങ്കിലും അതിന് തടസം നിന്നാൽ കോടതി വിധിക്കുന്ന പക്ഷം അവരെ വിചാരണ ചെയ്യാനും മൂന്ന് വർഷത്തോളം തടവുശിക്ഷയ്‌ക്ക് വിധിക്കാനും അവകാശമുണ്ടെന്നും ഒവൈസി ഓർമിപ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.