ETV Bharat / bharat

വിപാസന ധ്യാനം കഴിഞ്ഞ് മടങ്ങി കെജ്‌രിവാള്‍, മദ്യനയ കേസില്‍ ജനുവരി മൂന്നിന് ഇഡിക്ക് മുന്നില്‍ ഹാജരായേക്കും

author img

By ETV Bharat Kerala Team

Published : Dec 30, 2023, 7:46 PM IST

ED summons to Arvind Kejriwal: ജനുവരി മൂന്നിന് ഹാജരാകണമെന്ന് കാണിച്ച് ഡിസംബര്‍ 22ന് ഇഡി കെജ്‌രിവാളിന് നോട്ടിസ് നല്‍കിയിരുന്നു. അതേസമയം ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിക്കും ഇഡി നോട്ടിസ് അയച്ചു.

Arvind Kejriwal  vipassana meditation  വിപാസന ധ്യാനം  അരവിന്ദ് കെജ്‌രിവാള്‍
arvind-kejriwal-returned-from-vipassana-center

ന്യൂഡല്‍ഹി : വിപാസ ധ്യാനത്തിന് ശേഷം പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ നിന്ന് മടങ്ങി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 10 ദിവസത്തെ ധ്യാനം പൂര്‍ത്തിയാക്കിയാണ് കെജ്‌രിവാളിന്‍റെ മടക്കം (Arvind Kejriwal returned from vipassana center). പിന്നാലെ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി തന്‍റെ എക്‌സ് പേജിലെത്തി.

'10 ദിവസത്തെ വിപാസന ധ്യാനത്തിന് ശേഷം ഇന്ന് തിരിച്ചെത്തി. ഈ സാധന വളരെ സമാധാനം നല്‍കുന്നു. ഇന്ന് മുതല്‍ വീണ്ടും പുതിയ ഊര്‍ജത്തോടെ പൊതുജനങ്ങളെ സേവിക്കും' -കെജ്‌രിവാള്‍ എക്‌സില്‍ കുറിച്ചു.

  • 10 दिन की विपश्यना साधना के बाद आज वापिस लौटा। इस साधना से असीम शांति मिलती है। नई ऊर्जा के साथ आज से फिर जनता की सेवा में लगेंगे।

    सबका मंगल हो!

    — Arvind Kejriwal (@ArvindKejriwal) December 30, 2023 " class="align-text-top noRightClick twitterSection" data=" ">

ഡിസംബര്‍ 19 മുതല്‍ അരവിന്ദ് കെജ്‌രിവാള്‍ ഹോഷിയാര്‍പൂരിലെ വിപാസന ധ്യാന കേന്ദ്രത്തിലായിരുന്നു. ധ്യാന കേന്ദ്രത്തില്‍ നിന്ന് മടങ്ങുമ്പോള്‍ കെജ്‌രിവാളിനെ യാത്രയാക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എത്തി.

അതേസമയം, ഡല്‍ഹി മദ്യനയ കേസില്‍ ജനുവരി മൂന്നിന് കെജ്‌രിവാള്‍ ഇഡിയ്‌ക്ക് മുന്‍പാകെ ഹാജരായേക്കുമെന്നാണ് സൂചന (Arvind Kejriwal to appear before ED on January 3). ആം ആദ്‌മി പാര്‍ട്ടി വൃത്തങ്ങളാണ് വിവരം പുറത്തുവിട്ടത്. നേരത്തെ ഡിസംബര്‍ 22ന് മദ്യനയ കേസില്‍ ഇഡി കെജ്‌രിവാളിന് മൂന്നാമത്തെ നോട്ടിസ് അയച്ചിരുന്നു (ED summons to Arvind Kejriwal). ജനുവരി മൂന്നിന് ഏജന്‍സിക്ക് മുന്‍പാകെ ഹാജരാകണം എന്നായിരുന്നു നോട്ടിസിന്‍റെ ഉള്ളടക്കം.

ഇതിന് മുന്‍പ്, ഡിസംബര്‍ 18നാണ് ഇഡി കെജ്‌രിവാളിന് നോട്ടിസ് അയച്ചത്. ഡിസംബര്‍ 21ന് ഇഡിയ്‌ക്ക് മുന്നില്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. എന്നാല്‍ കെജ്‌രിവാള്‍ ഹാജരായില്ല.

നേരത്തെ നവംബര്‍ രണ്ടിന് ഹാജരാകാന്‍ കെജ്‌രിവാളിനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നോട്ടിസ് അവ്യക്തവും നിയമപരമായി നിലനില്‍ക്കാത്തതാണെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം അവഗണിക്കുകയാണുണ്ടായത്. ഇഡി നോട്ടിസുകള്‍ രാഷ്‌ട്രീയ പ്രേരിതമാണെന്നായിരുന്നു കെജ്‌രിവാളിന്‍റെ ആരോപണം.

കേസില്‍ ഈ വര്‍ഷം ഏപ്രിലില്‍ സിബിഐയും കെജ്‌രിവാളിന് നോട്ടിസ് അയച്ചിരുന്നു. അതേസമയം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 17ന് സിബിഐ സമര്‍പ്പിച്ച എഫ്‌ഐആറില്‍ കെജ്‌രിവാളിനെ പ്രതി ചേര്‍ത്തിരുന്നില്ല. 2023 ഫെബ്രുവരിയിലാണ് ഡല്‍ഹിയുടെ പുതിയ മദ്യനയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേട് നടന്നു എന്ന് ചൂണ്ടിക്കാട്ടി ഉപമുഖ്യമന്ത്രി ആയിരുന്ന മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്‌തത്.

ജാര്‍ഖണ്ഡ് മുഖ്യനും ഇഡി നോട്ടിസ്: ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ഇഡി നോട്ടിസ്. ഡല്‍ഹിയിലെ ഏജന്‍സി ഓഫിസില്‍ ഹാജരായി മൊഴി നല്‍കാനാണ് ഇഡി സോറനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ഏഴാം തവണയാണ് സോറന് ഇഡി നോട്ടിസ് അയക്കുന്നത്.

ഡിസംബര്‍ 12ന് ഏജന്‍സിക്ക് മുന്നില്‍ ഹാജരാകണമെന്ന് ഇഡി സോറനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അത് അവഗണിക്കുകയായിരുന്നു. ഇഡിയുടെ നോട്ടിസ് തുടര്‍ച്ചയായി അവഗണിച്ചതിനെ തുടര്‍ന്ന് ബിജെപി സോറനെ നേരത്തെ വിമര്‍ശിക്കുകയുണ്ടായി. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഇഡി നോട്ടിസ് അയച്ചപ്പോള്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ തിരക്കിലാണെന്ന് പറഞ്ഞ് സോറന്‍ നോട്ടിസ് അവഗണിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.