ETV Bharat / bharat

'ബിജെപിയുടെ ഉദ്ദേശം ശരിയല്ല, ഏകീകൃത സിവിൽ കോഡ് എന്തുകൊണ്ട് ദേശീയ തലത്തില്‍ നടപ്പാക്കുന്നില്ല': അരവിന്ദ് കെജ്‌രിവാള്‍ - പർഷോത്തം രൂപാല

ഭരണഘടനയുടെ നാലാം ഭാഗത്തിലെ അനുച്ഛേദം 44 ലെ വ്യവസ്ഥകൾ പ്രകാരമാണ് തീരുമാനമെടുത്തതെന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി പറഞ്ഞു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും ഉത്തർപ്രദേശിലും എന്തുകൊണ്ടാണ് ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കാത്തതെന്ന് അരവിന്ദ് കെജ്‌രിവാൾ ചോദിച്ചു.

Uniform Civil Code in Gujarat  Arvind Kejriwal about Uniform Civil Code  Uniform Civil Code  Gujarat government  BJP  AAP  ഏകീകൃത സിവിൽ കോഡ്  അരവിന്ദ് കെജ്‌രിവാള്‍  ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി  ഹർഷ് സംഘവി  പർഷോത്തം രൂപാല  ബിജെപി
'ബിജെപിയുടെ ഉദ്ദേശം ശരിയല്ല, ഏകീകൃത സിവിൽ കോഡ് എന്തുകൊണ്ട് ദേശീയ തലത്തില്‍ നടപ്പാക്കുന്നില്ല': അരവിന്ദ് കെജ്‌രിവാള്‍
author img

By

Published : Oct 30, 2022, 3:47 PM IST

ഭാവ്‌നഗർ (ഗുജറാത്ത്): ഗുജറാത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ സമിതി രൂപീകരിക്കാനുള്ള ബിജെപി നീക്കത്തെ ചോദ്യം ചെയ്‌ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുകയാണെങ്കില്‍ രാജ്യത്തുടനീളം നടപ്പാക്കണമെന്നും അതിനായി ലോക്‌സഭ തെരഞ്ഞെടുപ്പ് വരാന്‍ കാത്തിരിക്കുകയാണോ എന്നും കെജ്‌രിവാള്‍ ചോദിച്ചു. ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഗുജറാത്ത് സന്ദർശനത്തില്‍ ഭാവ്‌നഗറിലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഷെഡ്യൂൾ ഈ ആഴ്‌ച തന്നെ തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചേക്കും. ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കാൻ വിരമിച്ച ഹൈക്കോടതി ജഡ്‌ജിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചതായി ഗുജറാത്ത് സർക്കാർ ശനിയാഴ്‌ച അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് തന്നെ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രി പർഷോത്തം രൂപാല പറഞ്ഞു.

സംസ്ഥാന സർക്കാർ എല്ലാ പൗരന്മാർക്കും പൊതുവായ നിയമം ബാധകമാക്കണമെന്ന് പ്രതിപാദിക്കുന്ന ഭരണഘടനയുടെ നാലാം ഭാഗത്തിലെ അനുച്ഛേദം 44 ലെ വ്യവസ്ഥകൾ പ്രകാരമാണ് തീരുമാനമെടുത്തതെന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി പറഞ്ഞു. എന്നാല്‍, ബിജെപി നല്ല ഉദ്ദേശത്തോടെയല്ല ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് എന്നായിരുന്നു കെജ്‌രിവാളിന്‍റെ പ്രതികരണം.

'ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിൽ, ഏകീകൃത സിവിൽ കോഡ് രൂപപ്പെടുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. അതിനാൽ, സർക്കാർ അത് ചെയ്യണം. എല്ലാ ജനവിഭാഗങ്ങളുടെയും സമ്മതത്തോടെ വേണം ഏകീകൃത സിവില്‍ കോഡ് രൂപപ്പെടുത്താന്‍. ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിന് മുമ്പും ബിജെപി സമാന നിലപാടുമായി രംഗത്തുവന്നിരുന്നു', കെജ്‌രിവാള്‍ പറഞ്ഞു.

ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും ഉത്തർപ്രദേശിലും എന്തുകൊണ്ടാണ് ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കാത്തതെന്നും കെജ്‌രിവാൾ ചോദിച്ചു. 'ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുകയാണ് അവരുടെ ഉദ്ദേശമെങ്കിൽ, എന്തുകൊണ്ട് അവർ അത് ദേശീയതലത്തിൽ നടപ്പിലാക്കുന്നില്ല? അവർ ലോക്‌സഭ തെരഞ്ഞെടുപ്പിനായി കാത്തിരിക്കുകയാണോ?' കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

എഎപിയില്‍ ചേര്‍ന്ന ഗുജറാത്തിലെ പ്രാദേശിക കോലി സമുദായ നേതാവും സാമൂഹിക പ്രവർത്തകനുമായ രാജു സോളങ്കിയെയും മകന്‍ ബ്രിജ്‌രാജ്‌സിങ്‌ സോളങ്കിയെയും കെജ്‌രിവാള്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.