ETV Bharat / bharat

ബാലാകോട്ടില്‍ സൈനിക നീക്കം, നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ; രണ്ട് ഭീകരരെ വധിച്ചു

author img

By

Published : Jan 8, 2023, 11:25 AM IST

രജൗരി, പൂഞ്ച് ജില്ലകളില്‍ ശക്തമായ സുരക്ഷയാണ് ഡാംഗ്രി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരുന്നത്. തുടര്‍ന്ന് ഇന്നലെ പൂഞ്ചിലെ നിയന്ത്രണരേഖയ്‌ക്ക് സമീപം നടത്തിയ പരിശോധനയ്‌ക്കിടെയാണ് ഇന്ത്യന്‍ സൈന്യം ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയത്

Poonch  Army killed two terrorists  balakot  poonch LoC  Indian Army  Jammu and kashmir  Rajouri attack  സൈനിക നീക്കം  ഭീകരരെ വധിച്ചു  പൂഞ്ച്  ബാലകോട്ടില്‍ രണ്ട് ഭീകരരെ വധിച്ചു  പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖ  ഡാംഗ്രി  ഇന്ത്യന്‍ സൈന്യം
BALAKOT ENCOUNTER
കശ്‌മീരില്‍ രണ്ട് തീവ്രവാദികളെ സൈന്യം വെടിവച്ച് കൊന്നു

ശ്രീനഗര്‍ : ജമ്മു കശ്‌മീര്‍ - പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപം രണ്ട് തീവ്രവാദികളെ സൈന്യം വെടിവച്ച് കൊന്നു. ഇന്നലെ വൈകുന്നേരം ബാലാകോട്ട് സെക്‌ടറിലാണ് സംഭവം. ജില്ലയിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപം സംശയാസ്‌പദമായ രീതിയിലുള്ള നീക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സൈന്യം വെടിയുതിര്‍ത്തതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഡാംഗ്രി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ രജൗരി, പൂഞ്ച് ജില്ലകളില്‍ സൈന്യം സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു. ഈ പരിശോധനകള്‍ക്കിടെയാണ് പൂഞ്ചിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപം സംശയാസ്‌പദമായ നിലയിലുള്ള തീവ്രവാദി നീക്കം സൈന്യത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് മിനിട്ടുകള്‍ മാത്രം നീണ്ട വെടിവയ്‌പ്പിനൊടുവിലാണ് ഭീകരരെ സൈന്യം കീഴ്‌പ്പെടുത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.