ETV Bharat / bharat

POCSO| 11കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ്; ആര്‍മി കമാന്‍ഡന്‍റിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ - പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറ് വര്‍ഷം തുടര്‍ച്ചയായി പീഡിപ്പിച്ചു. യുപിയില്‍ ആര്‍മി കാമാന്‍ഡന്‍റ് സേനാനായക് എൻ ഘൻശ്യാമിന് ജീവപര്യന്തം ശിക്ഷ. പീഡന ദൃശ്യം മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി.

Army Commandant get life imprisonment  POCSO case in UP  POCSO case  11കാരിയെ പീഡിപ്പിച്ച കേസ്  ആര്‍മി കമാന്‍ഡന്‍റിന് ജീവപര്യന്തം  സേനാനായക് എൻ ഘൻശ്യാമിന് ജീവപര്യന്തം  പീഡനം  rape case
ആര്‍മി കമാന്‍ഡന്‍റിന് ജീവപര്യന്തം
author img

By

Published : Aug 11, 2023, 10:48 PM IST

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ കേസില്‍ ആര്‍മി ഉദ്യോഗസ്ഥന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മണിപ്പൂരിലെ തൗബ ജില്ല സ്വദേശിയായ സേനാനായക് എൻ ഘൻശ്യാമിനാണ് പോക്‌സോ സ്‌പെഷല്‍ കോടതി ശിക്ഷ വിധിച്ചത്. വ്യാഴാഴ്‌ചയാണ് (ഓഗസ്റ്റ് 10) ജഡ്‌ജി പ്രമേന്ത കുമാര്‍ ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. 2013 മുതലാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്.

അച്ഛനെ കാണാനെത്തി മകളെ പീഡിപ്പിച്ചു: പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ആര്‍മിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. ആഗ്രയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ആര്‍മി കമാന്‍ഡന്‍റ് ആയ സേനാനായക് എൻ ഘൻശ്യാം ഇടയ്‌ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥനായ പെണ്‍കുട്ടിയുടെ പിതാവിനെ കാണാന്‍ ആഗ്രയിലെ വീട്ടിലെത്താറുണ്ടായിരുന്നു. അത്തരത്തില്‍ 2013ല്‍ വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. അന്നാണ് ആദ്യമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

പീഡനത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തി. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ അച്ഛന്‍ മധ്യപ്രദേശിലെ ഭോപ്പാലിലേക്ക് ട്രാന്‍സ്‌ഫറായി. ദിവസത്തിന് ശേഷം സേനാനായക്കും ട്രാന്‍സ്‌ഫറായി ഭോപ്പാലിലെത്തി. തുടര്‍ന്ന് നേരത്തെ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണിച്ച് പിന്നീട് ആറ് വര്‍ഷം പലപ്പോഴായി വീട്ടിലെത്തിയ ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇയാളുടെ ഭീഷണി ഭയന്ന് ആറ് വര്‍ഷം തുടര്‍ച്ചയായി പീഡനത്തിനിരയായിട്ടും പെണ്‍കുട്ടി സംഭവം പുറത്ത് പറഞ്ഞിരുന്നില്ല.

also read: Gang rape |പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കി, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ഏഴ് പേർക്കെതിരെ കേസ്

പീഡന വിവരം പുറത്തറിഞ്ഞത് ഇങ്ങനെ: പോക്‌സോ കേസുകളെയും പീഡനങ്ങളെയുമെല്ലാം കുറിച്ച് സ്‌കൂളില്‍ വച്ച് നടന്ന ബോധവത്‌കരണ പരിപാടിയെ തുടര്‍ന്നാണ് പെണ്‍കുട്ടി സംഭവം പുറത്ത് പറഞ്ഞത്. സ്‌കൂളില്‍ നിന്നും കൗണ്‍സിലേഴ്‌സ് പറഞ്ഞ കാര്യങ്ങള്‍ കേട്ട് ധൈര്യം സംഭരിച്ച പെണ്‍കുട്ടി വീട്ടിലെത്തിയ ഉടന്‍ തന്നെ കുടുംബത്തോട് ഇക്കാര്യം വെളിപ്പെടുത്തി. പീഡന വിവരം കുടുംബം അറിഞ്ഞപ്പോഴേക്കും പെണ്‍കുട്ടിക്ക് 18 വയസായിരുന്നു. വിവരം അറിഞ്ഞ കുടുംബം ഭോപ്പാല്‍ പൊലീസില്‍ പരാതി നല്‍കി.

മധ്യപ്രദേശ് പൊലീസ് അന്വേഷണം നടത്തിയ കേസ് പിന്നീട് സംഭവം നടന്ന ആഗ്ര പൊലീസിന് കൈമാറി. ആഗ്രയിലെ സദര്‍ പൊലീസ് അന്വേഷിച്ച കേസില്‍ പ്രതിക്കെതിരെയുള്ള തെളിവുകള്‍ കണ്ടെത്തുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്‌തു.

പെണ്‍കുട്ടി, മാതാപിതാക്കള്‍, സഹോദരന്‍, ക്രിമിനോളജിസ്റ്റ് ജിതേന്ദ്ര പാല്‍ സിങ്, ഇന്‍സ്‌പെക്‌ടര്‍ പ്രമോദ് പന്‍വാര്‍ എന്നിവരുടെ മൊഴികളും പ്രോസിക്യൂഷന് മുന്നില്‍ ഹാജരാക്കി. കേസില്‍ പൊലീസ് ഹാജരാക്കിയ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് മനസിലാക്കിയ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

also read: Pocso case| ജോര്‍ജ് എം തോമസ് ഇടപെട്ട പോക്‌സോ കേസ്; പുനരന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയിലെ സാധ്യതകള്‍ പരിശോധിക്കാന്‍ പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.