ETV Bharat / bharat

ഉഭയകക്ഷി ചര്‍ച്ച : ദ്വിദിന സന്ദര്‍ശനത്തിന് കരസേന മേധാവി ഇറ്റലിയില്‍ - ഇറ്റലി വാര്‍ത്ത

രാജ്യങ്ങള്‍ തമ്മിലുള്ള പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി യു.കെ സന്ദര്‍ശിച്ച ശേഷമാണ് കരസേന മേധാവി ഇറ്റലിയിലെത്തിയത്.

Army Chief Gen Naravane begins 2-day visit to Italy  ഇന്ത്യന്‍ കരസേന മേധാവി  ദ്വിദിന സന്ദര്‍ശനം  Army Chief Gen Naravane  2-day visit to Italy  കേന്ദ്ര പ്രതിരോധ മന്ത്രാലയം  ഇന്ത്യന്‍ വാര്‍ത്ത  indian news  കരസേന മേധാവി ജനറൽ എം.എം നരവാനെ  Italy news  ഇറ്റലി വാര്‍ത്ത  Uk news  ഇറ്റലി വാര്‍ത്ത  യു.കെ വാര്‍ത്ത
ഉഭയകക്ഷിചര്‍ച്ച: ദ്വിദിന സന്ദര്‍ശനത്തിന് ഇറ്റലിയിലെത്തി കരസേന മേധാവി
author img

By

Published : Jul 7, 2021, 9:05 PM IST

ന്യൂഡല്‍ഹി : ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി കരസേന മേധാവി ജനറൽ എം.എം നരവനെ ബുധനാഴ്ച ഇറ്റലിയിലെത്തി. ദ്വിരാഷ്ട്ര പര്യടനത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ യു.കെയില്‍ നിന്നുമാണ് അദ്ദേഹം ഇറ്റലിയിലെത്തിയത്. രണ്ടുദിവസത്തെ സന്ദർശനത്തിനാണ് കരസേന മേധാവി ഇവിടെയെത്തിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരവും പ്രതിരോധപരവുമായ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുകയെന്നതാണ് പര്യടന ലക്ഷ്യമെന്ന് കരസേന ട്വീറ്റ് ചെയ്തു. ഇറ്റലിയുടെ പ്രതിരോധ മേധാവിയുമായി, നരവനെ സുപ്രധാന ചർച്ചകൾ നടത്തും.

ALSO READ: കാര്യങ്ങള്‍ ശരിയായി നടന്നെങ്കില്‍ ക്രെഡിറ്റ് മോദിയ്ക്ക്, മറിച്ചെങ്കില്‍ മന്ത്രിമാരുടെ പദവി തെറിക്കുമെന്ന് ചിദംബരം

റോമിലെ പ്രശസ്ത പട്ടണമായ കാസിനോയിൽ നിര്‍മിച്ച ഇന്ത്യൻ ആർമി സ്മാരകം അദ്ദേഹം ഉദ്ഘാടനം ചെയ്യും. രണ്ടാം ലോക മഹായുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യൻ സൈനികർക്ക് ആദരമര്‍പ്പിച്ചാണ് സ്മാരകം നിര്‍മിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.