AR Rahman s son AR Ameen escaped a shocking accident: വലിയ അപകടത്തില്‍ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്‍റെ മകന്‍ എആര്‍ അമീന്‍. ഒരു ഗാന ചിത്രീകരണത്തിനിടെ സെറ്റില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ അലങ്കാര വിളക്ക് പൊട്ടി വീഴുകയായിരുന്നു. അമീന്‍ പാടിക്കൊണ്ടിരിക്കെ തലയ്ക്ക് മുകളിലായിരുന്ന അലങ്കാര വിളക്ക് നേരിയ വ്യത്യാസത്തിലാണ് താഴേക്ക് പതിച്ചത്.
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട അമീന്‍ ദൈവത്തിനും മാതാപിതാക്കള്‍ക്കും കുടുംബത്തിനും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച നീണ്ട കുറിപ്പിലൂടെ നന്ദി അറിയിച്ചു. ക്രെയിനില്‍ കെട്ടിത്തൂക്കിയ കൂറ്റന്‍ അലങ്കാര വിളക്കുകള്‍ പൊട്ടി വീഴുകയും നിലത്തുപതിച്ച് തകരുകയും ചെയ്‌തെന്ന് അമീന്‍ വ്യക്തമാക്കുന്നു. പരിക്കൊന്നും പറ്റിയില്ലെങ്കിലും താന്‍ മാനസികമായി തകര്‍ന്നുപോയെന്നും അമീന്‍ വിശദീകരിച്ചു.
AR Ameen says he is traumatized: 'ഇന്ന് ഞാന്‍ സുരക്ഷിതനായും ജീവനോടെയും ഉള്ളതില്‍ സര്‍വ്വശക്തനോടും എന്‍റെ മാതാപിതാക്കളോടും കുടുംബാംഗങ്ങളോടും അഭ്യുദയകാംക്ഷികളോടും ആത്മീയഗുരുവിനോടും മറ്റെല്ലാവരോടും നന്ദിയുള്ളവനാണ്. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് എനിക്കൊരു ഗാനത്തിന്‍റെ ചിത്രീകരണം ഉണ്ടായിരുന്നു. ഞാന്‍ ആ ടീമിനെ വിശ്വസിച്ചു. ക്യാമറയ്‌ക്ക് മുമ്പില്‍ പെര്‍ഫോം ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ സുരക്ഷ ക്രമീകരണങ്ങള്‍ ടീം ശ്രദ്ധിച്ചിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിച്ചു.
AR Ameen thankful to the Almighty parents and family: വേദിയുടെ ഒത്ത നടുക്ക് നിന്നിരുന്ന സമയത്ത്, ക്രെയിനില്‍ തൂക്കിയിട്ടിരുന്ന അലങ്കാര വിളക്കുകള്‍ ഒന്നടങ്കം വേദിയിലേയ്‌ക്ക് തകര്‍ന്ന് വീഴുകയായിരുന്നു. അത് ഏതാനും ഇഞ്ചുകള്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കില്‍ മുഴുവന്‍ കൂറ്റന്‍ വിളക്കുകളും ഞങ്ങളുടെ തലയില്‍ പതിച്ചേനേ. സംഭവത്തില്‍ ഞാനും എന്‍റെ ടീമും ഞെട്ടിപ്പോയി. ആ ആഘാതത്തില്‍ നിന്നും ഞങ്ങള്‍ക്ക് ഇനിയും മുക്തരാകാന്‍ കഴിഞ്ഞിട്ടില്ല' - എആര്‍ അമീന്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
AR Ameen also shared a few pictures of the damaged stage: കുറിപ്പിനൊപ്പം തകര്‍ന്ന സ്‌റ്റേജിന്‍റെ ഏതാനും ചിത്രങ്ങളും അമീന്‍ പങ്കുവച്ചിട്ടുണ്ട്. മകന്‍റെ പോസ്‌റ്റിനോട് പ്രതികരിച്ച് എആര്‍ റഹ്മാനും രംഗത്തെത്തി. 'അത്‌ഭുതകരമായ രക്ഷപ്പെടല്‍' -എന്നായിരുന്നു എആര്‍ റഹ്മാന്‍റെ കമന്‍റ്. 'ദൈവത്തിന് നന്ദി, നിങ്ങള്‍ നല്ല മനസ്സിനുടമയാണ്. നിങ്ങളെ എപ്പോഴും ദൈവം സംരക്ഷിക്കും' - ഇപ്രകാരമാണ് ബോണി കപൂറിന്‍റെ കമന്‍റ്. 'നിങ്ങള്‍ സുഖമായി ഇരിക്കുന്നതില്‍ ദൈവത്തിന് നന്ദി' - ഗായിക ഹര്‍ഷ്‌ദീപ് കൗര്‍ കുറിച്ചു.
Also Read: 'ഞങ്ങളുടെ അസ്‌തിത്വത്തിന്‍റെ വേര് തമിഴാണ്'; തമിഴ് ദേവതയുടെ ചിത്രവുമായി എആര്‍ റഹ്‌മാന്‍
അമീന്‍റെ സഹോദരി ഖദീജ റഹ്മാനും സംഭവത്തില്‍ പ്രതികരിച്ചു. 'ഹൃദയം തകര്‍ന്നു അമീന്‍. ഇതെങ്ങനെ അനുഭവപ്പെടുമെന്ന് ഊഹിക്കാന്‍ കഴിയില്ലെനിക്ക്. ഞങ്ങളുടെ പ്രാര്‍ഥനയും സ്‌നേഹവും എപ്പോഴും നിന്നോടൊപ്പം ഉണ്ട്. ശ്രദ്ധിക്കുക' - ഖദീജ കുറിച്ചു.
Ameen made his debut as a playback singer in O Kadhal Kanmani : മണിരത്‌നത്തിന്‍റെ 'ഒ കാതല്‍ കണ്‍മണി' (2015) എന്ന ചിത്രത്തിലൂടെ പിന്നണി ഗായകനായാണ് ചിലച്ചിത്ര സംഗീത രംഗത്തേയ്‌ക്കുള്ള അമീന്‍റെ അരങ്ങേറ്റം. ശേഷം വിവിധ ഭാഷകളില്‍ അമീന്‍ ഗാനം ആലപിച്ചു. 'ഗൂരവല്ലി പൊന്നു' ആണ് അമീനിന്‍റെ ഏറ്റവും പുതിയ ഗാനങ്ങളില്‍ ഒന്ന്.