ഹൈദരാബാദ്: വീട്ടുകാരുടെ സമ്മതമില്ലാതെ യുവതിയെ വിവാഹം ചെയ്തതിന് യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ നടുറോഡിലിട്ട് ജനം നോക്കി നില്‍ക്കെ കുത്തിക്കൊന്നു. നീരജ് പൻവാറാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദില്‍ 15 ദിവസത്തിനിടെ സമാന രീതിയില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
ബേഗംബസാറിലെ മച്ചി മാർക്കറ്റില്‍ വച്ചായിരുന്നു ആക്രമണം. നീരജ് പൻവാറിന് 20 തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു. മൃതദേഹം ഉസ്മാനിയ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Also Read: ഹൈദരാബാദ് ദുരഭിമാനക്കൊല: ഫോണില്‍ സ്‌പൈവയര്‍ ഇന്‍സ്റ്റാള്‍ ചെയ്‌തു, കൊല നടത്തിയത് റമദാൻ കഴിഞ്ഞ ശേഷം