രൺബീർ കപൂറിനെ (Ranbir Kapoor) നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്‌ത 'ആനിമൽ' (Sandeep Reddy Vanga s latest film Animal) 12-ാം ദിവസം ബോക്‌സോഫിസ് കലക്ഷന്‍ പുറത്ത് (Animal 12 day collection). 11-ാം ദിനത്തില്‍ 13.8 കോടി നേടിയ ചിത്രം തൊട്ടടുത്ത ദിവസം നേടിയത് 13 കോടി രൂപയാണ്. രണ്ടാം വാരാന്ത്യത്തിൽ 87 കോടി രൂപയുമാണ് ചിത്രം സമാഹരിച്ചത്.
അതേസമയം 12 ദിവസം കൊണ്ട് 'ആനിമൽ' ഇന്ത്യയില്‍ നിന്നും കലക്‌ട് ചെയ്‌തത് 458.12 കോടി രൂപയാണ് (Animal Total Collection in India). ഈ വാരാന്ത്യത്തിൽ ചിത്രം 500 കോടി രൂപ മറികടക്കുമെന്നാണ് സൂചനകൾ. ഡിസംബർ 21ന് ഷാരൂഖ് ഖാൻ നായകനായ 'ഡങ്കി'യും 22ന് പ്രഭാസ് നായകനായ സലാറും റിലീസിനെത്തും വരെ 'ആനിമലി'ന് ബോക്‌സോഫില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനാകും.
Also Read: 10 ദിനം കൊണ്ട് 700 കോടി; ഷാരൂഖിന്‍റെ പഠാനെയും വെട്ടി ആനിമല്‍
'പഠാൻ', 'ജവാൻ', 'ഗദർ 2' എന്നി ചിത്രങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം 500 കോടി ക്ലബില്‍ ഇടംപിടിക്കാനൊരുങ്ങുന്ന നാലാമത്തെ ബോളിവുഡ് ചിത്രമാണ് 'ആനിമല്‍'. അതേസമയം 'ആനിമല്‍' ആഗോള ബോക്‌സോഫിലും കുതിക്കുകയാണ്. 757.73 കോടി രൂപയാണ് ചിത്രം ഇതുവരെ ആഗോളതലത്തില്‍ സ്വന്തമാക്കിയത്.
അതേസമയം ഷാരൂഖ് ഖാന്‍റെ 'പഠാൻ', 'ജവാൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ വർഷം ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായും 'ആനിമൽ' ഇടംപിടിച്ചു. ഷാരൂഖ് ഖാന്‍റെ ഇരു ചിത്രങ്ങളും ആഗോളതലത്തിൽ 1,000 കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു.
Also Read: ആനിമല്‍ ഒറ്റ വാക്ക് - കള്‍ട്ട്; അഭിനന്ദന പോസ്‌റ്റിന് പിന്നാലെ വിവാദം; പോസ്‌റ്റ് പിന്‍വലിച്ച് തൃഷ
കൂടാതെ ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഏറ്റവും വലിയ എ-റേറ്റഡ് ചിത്രമെന്ന ക്രെഡിറ്റും 'ആനിമൽ' സ്വന്തമാക്കി. രൺബീർ കപൂറിന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം കൂടിയാണിത്. 'ആനിമലി'ന് മുമ്പ് സഞ്ജു ആയിരുന്നു ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ രണ്‍ബീര്‍ കപൂര്‍ ചിത്രം. എന്നാല്‍ സഞ്ജുവിന്‍റെ 590 കോടി രൂപയുടെ കലക്ഷന്‍ 'ആനിമല്‍' അനായാസം മറികടന്നിരുന്നു.
- " class="align-text-top noRightClick twitterSection" data="">
മേഘ്‌ന ഗുൽസാറിന്‍റെ ജീവചരിത്രമായ 'സാം ബഹാദൂറി'നൊപ്പം (Meghna Gulzar s biopic Sam Bahadur) ഡിസംബര്‍ 1നാണ് 'ആനിമല്‍' തിയേറ്ററുകളില്‍ എത്തിയത്. വിക്കി കൗശല്‍ ചിത്രം 'സാം ബഹാദൂര്‍' കലക്ഷന്‍ രണ്‍ബീര്‍ കപൂര്‍ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ തടസമായില്ല. എ റേറ്റിങ്, ദൈർഘ്യമേറിയ റൺ ടൈം എന്നിവ ഉണ്ടായിരുന്നിട്ടും, 'ആനിമൽ' ബോക്‌സോഫിസില്‍ മികച്ച പ്രകടനം കാഴ്‌ച്ചവച്ചു.
രൺബീർ കപൂര്‍ നായകനായി എത്തിയ ചിത്രത്തില്‍ രശ്‌മിക മന്ദാനയാണ് നായികയായി എത്തിയത്. രണ്‍ബീറിന്‍റെ എതിരാളിയായി ബോബി ഡിയോളും പ്രത്യക്ഷപ്പെട്ടു. അനിൽ കപൂർ, ത്രിപ്‌തി ദിമ്രി എന്നിവര്‍ പ്രധാന വേഷങ്ങളിലും എത്തി.
Also Read: 'സിനിമ വന്‍ ഹിറ്റ്, രൺബീർ ഗംഭീരം, വംഗയുടെ മറ്റൊരു മാസ്‌റ്റര്‍പീസ്'; ആനിമല്‍ എക്‌സ് പ്രതികരണങ്ങള്‍